മുംബൈയിൽ 20 നില കെട്ടിടത്തിൽ വൻ തീപിടുത്തം; 7 മരണം;15 പേർക്ക് പരിക്ക്

0

ദക്ഷിണ മുംബൈയിലെ 20 നില കെട്ടിടത്തിലാണ് ശനിയാഴ്ചയുണ്ടായ വൻ തീപിടിത്തത്തിൽ 7 പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.

ഭാട്ടിയ ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന താമസ സമുച്ചയമായ കമല ടവറിന്റെ 18-ാം നിലയിൽ രാവിലെ 7.30 ഓടെയാണ് സംഭവം. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ ജനറൽ വാർഡിൽ പ്രവേശിപ്പിച്ചു, അവരുടെ നില തൃപ്തികരമാണ്. ഒരാൾ ഐസിയുവിലാണ്, അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

മുംബൈ മേയർ കിഷോരി പെഡ്‌നേക്കർ സംഭവസ്ഥലം സന്ദർശിച്ച സ്ഥിതിഗതികൾ വിലയിരുത്തി. പ്രായമായ ആറ് പേർക്ക് ഓക്‌സിജൻ സപ്പോർട്ട് സിസ്റ്റം ആവശ്യമാണെന്നും അവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here