MISSING – ജോലിക്ക് പോയ മലയാളി 2 ദിവസമായി തിരിച്ചെത്തിയില്ല; ആശങ്കയോടെ കുടുംബം

0

കലംബൊലി സെക്ടർ 10 ൽ താമസിക്കുന്ന ഗിരീഷ് മേനോനെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് മുതൽ കാണാതായിരിക്കുന്നു. അന്നേദിവസം വൈകീട്ട് 5.15ന് തുർഭെയിലുള്ള നിഷോടെക് കമ്പനിയിൽനിന്നും പുറത്തേക്ക് പോയതാണ്.

ഇതുവരെ വീട്ടിലെത്തുകയോ ആരെയും ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. വ്യാഴാഴ്ച കാലത്ത് കമ്പനിയിൽ എത്തി അന്നേദിവസം നൈറ്റ് ഷിഫ്റ്റും ചെയ്ത് പിറ്റേന്ന് ഡേ ഷിഫ്റ്റും കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. ബാഗും മൊബൈൽ ഫോണും കമ്പനിയിൽ തന്നെ ഉണ്ടായിരുന്നു.

തൊട്ടടുത്ത കമ്പനിയിലുള്ള സുഹൃത്തിനെ സന്ദർശിച്ചശേഷം പുറത്തേക്ക് പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണ്. തുർഭേ പോലീസ് സ്റ്റേഷനിൽ കാണാതായ കേസിന് പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തകൻ രമേശ് കലംബൊലിയുടെ നേതൃത്വത്തിൽ സംശയമുള്ള സ്ഥലങ്ങളിൽ തിരച്ചിലും, അന്വേഷണവും നടത്തുന്നുണ്ട്. പൊതുവേ ശാന്ത സ്വഭാവക്കാരനായ, ആരോടും കൂടുതൽ ഇടപെടാത്ത ഗിരീഷിൻ്റെ തിരോധാനം കുടുംബത്തെ അത്യധികം ദു:ഖത്തിലാഴ്ത്തിയിരിക്കയാണ്. ഭാര്യയും മകളുമൊത്താണ് കലംബൊലിയിൽ താമസിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

In case of any information call 9869109754

LEAVE A REPLY

Please enter your comment!
Please enter your name here