ഗോവണ്ടിയിൽ 19 കാരിയെ കൂട്ടബലാത്സംഗത്തിനിരയായി; 4 പേർ അറസ്റ്റിൽ

0

ശനിയാഴ്ച പുലർച്ചെ 4.30 ഓടെയായിരുന്നു സംഭവം, ഒരു കാറ്ററിംഗ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 19 കാരിയായ യുവതി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു പ്രതികളായ നാല് പേർ ദുരുദ്ദേശത്തോടെ സമീപിച്ചത്.

ഗോവണ്ടിയിലെ ശിവാജി നഗർ പരിസരത്ത് വച്ചാണ് 19 കാരിയായ പെൺകുട്ടിയെ ഇവർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി.

റംസാൻ അലി ഖുറേഷി (20), സാജിദ് മാലിക് (19) എന്നിവരെ അറസ്റ്റ് ചെയ്തതായും 17 വയസ്സുള്ള രണ്ട് കൗമാരക്കാരെ ഡോംഗ്രി ശിശുഭവനിലേക്ക് അയച്ചതായും പോലീസ് പറഞ്ഞു.

രാത്രി വൈകി എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചാണ് ഖുറേഷി പെൺകുട്ടിയെ സമീപിച്ചത്. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന മറ്റ് മൂന്ന് പ്രതികളും ഇടപെട്ട് പെൺകുട്ടിയെ അടുത്തുള്ള ആളൊഴിഞ്ഞ കുടിലിലേക്ക് ബലമായി കൊണ്ടുപോകുകയായിരുന്നു. തുടർന്ന് നാല് യുവാക്കൾ ഒന്നിന് പുറകെ ഒന്നായി യുവതിയെ ബലമായി പീഡിപ്പിക്കുകയും പിന്നീട് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു. യുവതി മുംബൈ പോലീസ് കൺട്രോൾ റൂമിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഖുറേഷിയെയും ഒരു പതിനേഴുകാരനേയും ദക്ഷിണ മുംബൈയിലെ ഡോംഗ്രിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. അവർ ഉത്തർപ്രദേശിലെ ജന്മനാട്ടിലേക്ക് രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും പോകുന്നതിന് മുമ്പ് എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here