ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയ്ക്ക് വാടക ഗർഭധാരണത്തിലൂടെ ആൺകുഞ്ഞ് പിറന്നതിനെ വിമർശിച്ചാണ് എഴുത്തുകാരി തസ്ലിമ നസ്റിൻ രംഗത്തെത്തിയത്.
താനും ഭർത്താവ് നിക്ക് ജോനാസും തങ്ങളുടെ ആദ്യ കുഞ്ഞിനെ വാടക ഗർഭധാരണത്തിലൂടെ സ്വീകരിച്ചുവെന്ന് നടി പ്രിയങ്ക ചോപ്ര ലോകത്തെ അറിയിച്ചതിന് പുറകെയാണ് വാടക ഗർഭധാരണത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തുറന്ന് പറഞ്ഞ് എഴുത്തുകാരി തസ്ലീമ നസ്രീൻ ട്വീറ്റ് ചെയ്തത്.
വാടക ഗർഭധാരണമെന്നത് സ്വാർഥതയാണെന്നും എന്തുകൊണ്ടാണ് ഇവരെല്ലാം ദത്തെടുക്കലിന് തയ്യാറാവാത്തതെന്നുമാണ് തസ്ലിമ ചോദിക്കുന്നത്.
“റെഡിമെയ്ഡ് കുട്ടികളോട് അമ്മമാർക്കെന്ത് വൈകാരിക ബന്ധമാണ് ഉണ്ടാകുകയെന്നും തസ്ലീമ ചോദിക്കുന്നു. പാവപ്പെട്ട സ്ത്രീകളുള്ളതുകൊണ്ടാണ് വാടക ഗർഭ ധാരണം സാധ്യമാകുന്നതെന്നും സമ്പന്നർ സ്വന്തം താൽപര്യങ്ങൾക്കായി സമൂഹത്തിൽ ദാരിദ്ര്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും എഴുത്തുകാരി ട്വിറ്ററിൽ കുറിച്ചു.
ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ എന്തുകൊണ്ട് അനാഥക്കുഞ്ഞിനെ ദത്തെടുക്കുന്നില്ല. കുഞ്ഞുങ്ങൾ തങ്ങളുടേതു തന്നെയാവണമെന്നത് സ്വാർഥതയാണെന്നും തസ്ലീമ ട്വീറ്റ് ചെയ്തു. ധനികരായ സ്ത്രീകൾ വാടകഗർഭപാത്രം നൽകാൻ തയ്യാറാകുന്നതുവരെ ഈ ആശയത്തോട് യോജിക്കാൻ കഴിയില്ലെന്നും തസ്ലീമ നസ്റിൻ വ്യക്തമാക്കി.
പുരുഷൻമാർ ബുർഖ ധരിക്കാൻ തയ്യാറാകുന്നതുവരെ ഞാൻ ബുർഖ സ്വീകരിക്കുകയില്ല-തസ്ലിമ പറഞ്ഞു. വാടകഗർഭപാത്രം, ബുർഖ, ലൈംഗികത്തൊഴിൽ ഇവയെല്ലാം പാവപ്പെട്ട സ്ത്രീകളെ ചൂഷണത്തിനിരയാക്കുന്നവയാണെന്ന് തസ്ലിമ പറഞ്ഞു.
തസ്ലീമയുടെ ട്വീറ്റിനോട് സമ്മിശ്ര പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഒരു പ്രായംകഴിഞ്ഞാൽ ഗർഭധാരണം സുരക്ഷിതമല്ലാതെ വരുമ്പോൾ വാടകഗർഭപാത്രത്തെ ആശ്രയിക്കുന്നതിൽ തെറ്റില്ലെന്നും ഇത് വ്യക്തിപരമായ തീരുമാനമാണെന്നാണ് ഒരു കൂട്ടർ വാദിച്ചത്. എന്നാൽ തസ്ലിമയെ പിന്തുണച്ചവരും നിരവധിയാണ്.
- HSC SSC പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ
- താനെയിൽ ബാഹുബലിയായി ഏക്നാഥ് ഷിൻഡെ
- മുംബൈ ടാലെന്റ്സ് സംഗീത മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു
- കേറി വാ മക്കളെ ! നിലപാട് മയപ്പെടുത്തി ഉദ്ധവ് താക്കറെ
- മുകേഷ് അംബാനി റിലയൻസ് ജിയോ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു,
