മഹാരാഷ്ട്രയിൽ കോവിഡ് കുത്തനെ കുറഞ്ഞു; മുംബൈയിലും ആശ്വാസ കണക്കുകൾ

0

മഹാരാഷ്ട്രയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 28,286 ആയി കുറഞ്ഞു. സംസ്ഥാനത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 75,35,511 ആയും മരണസംഖ്യ 1,42,151 ആയി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തേക്കാൾ 12,519 കുറവാണ് സംസ്ഥാനം റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്രയിൽ 21,941 രോഗികളെ അസുഖം ഭേദമായി ഡിസ്ചാർജ് ചെയ്തതിന് ശേഷം രോഗമുക്തി നേടിയവരുടെ എണ്ണം 70,89,936 ആയി ഉയർന്നു, സംസ്ഥാനത്ത് 2,99,604 പേരാണ് ചികിത്സയിൽ കഴിയുന്നത്.

തിങ്കളാഴ്ച, മുംബൈയിൽ 1,857 പുതിയ കോവിഡ് -19 കേസുകൾ രേഖപ്പെടുത്തുകയും 503 രോഗികളെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. നിലവിൽ നഗരത്തിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,142 ആണ്, രോഗമുക്തി നിരക്ക് 96 ശതമാനമാണ്

LEAVE A REPLY

Please enter your comment!
Please enter your name here