മുംബൈയിൽ 1,815 പുതിയ കോവിഡ് കേസുകൾ; 10 മരണം

0

മുംബൈയിൽ 1815 പുതിയ കോവിഡ് -19 കേസുകൾ രേഖപ്പെടുത്തിയതായി ഔദ്യോഗിക ആരോഗ്യ ബുള്ളറ്റിൻ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 കൊവിഡ് മരണങ്ങളും രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനം രേഖപ്പെടുത്തി. ഇതോടെ മരണസംഖ്യ 16556 ആയി ഉയർന്നു.

753 പേർ സുഖം പ്രാപിക്കുകയും ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഇതോടെ നഗരത്തിൽ രോഗമുക്തി നേടിയവർ 997042 ആയി. നിലവിൽ 22,185 പേരാണ് ചികിത്സയിൽ കഴിയുന്നത്.

മുംബൈയിൽ കഴിഞ്ഞ ദിവസങ്ങളിലായികോവിഡ് കേസുകൾ കുറഞ്ഞു വരികയാണ്. നിലവിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ലഭിക്കുമെന്ന പ്രത്യാശയിലാണ് വിപണിയും.

LEAVE A REPLY

Please enter your comment!
Please enter your name here