സ്ത്രീ ഗർഭിണി ആവുന്നത് ആണിന്റെ പ്രത്യേക മിടുക്ക് കൊണ്ടാണോ ? ബ്രോ ഡാഡി കണ്ട അദ്ധ്യാപികയുടെ ചോദ്യം

0

പൃഥ്വിരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ മോഹൻലാൽ ചിത്രം കണ്ട അധ്യാപികയാണ് ‘ബ്രോ ഡാഡി’ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

രണ്ട് സ്ത്രീകളുടെ ഗർഭവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കോമഡിയുടെ ട്രാക്കിൽ ചിത്രം പറയുന്നത്. മോഹൻലാൽ, പൃഥ്വിരാജ്, ലാലു അലക്സ്, മീന, കനിഹ, കല്യാണി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീ ഗർഭിണി ആവുന്നത് ആണിന്റെ എന്താണ്ടോ പ്രത്യേക മിടുക്കു കൊണ്ടാണ് എന്ന് ധ്വനിയിൽ ചില ഡയലോഗുകൾ ചിത്രത്തിൽ പലതവണയായി പറയുന്നുണ്ടെന്നാണ് റസീന ചൂണ്ടിക്കാട്ടുന്നത്. ഈ സംഭാഷണമാണ് റസീനയെ ചൊടിപ്പിച്ചിരിക്കുന്നത്.

സ്ത്രീ ഗർഭിണി ആവുന്നത് ആണിന്റെ പ്രത്യേക മിടുക്ക് കൊണ്ടാണെന്ന തോന്നൽ പൃഥ്വിരാജിന് ഉണ്ടോ എന്ന് റസീന തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചോദിക്കുന്നു.

പോസ്റ്റിന്റെ പൂർണ രൂപം

ഹലോ മിസ്റ്റർ പൃഥിരാജ്, ലൈംഗിക ബന്ധത്തിലൂടെ സ്ത്രീ ശരീരത്തില്‍ എത്തിച്ചേരുന്ന ബീജവും സ്ത്രീ ശരീരത്തിലെ ഫെല്ലോപിയന്‍ ട്യൂബിലേക്ക് ഓവുലേഷന്‍ പ്രക്രിയയിലൂടെ പുറന്തള്ളുന്ന അണ്ഡവും തമ്മില്‍ ചേരുന്ന പ്രക്രിയകൾ കൊണ്ടാണ് ഗർഭധാരണം നടക്കുന്നത്. ലക്ഷക്കണക്കിന് ബീജങ്ങള്‍ പുറത്തു വരുമെങ്കിലും ഒന്നേ ഒന്നിനു മാത്രമാണ് അണ്ഡവുമായി ചേരാന്‍ സാധിക്കുക, അപൂര്‍വം ഘട്ടങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ബീജങ്ങൾക്ക് ഇത് സാധിക്കും. സ്ത്രീ ഗർഭിണി ആവുന്നത് ആണിന്റെ എന്താണ്ടോ പ്രത്യേക മിടുക്കു കൊണ്ടാണ് എന്ന് താങ്കളുടെ ബ്രോ ഡാഡി സിനിമയിൽ ചുരുങ്ങിയത് നാല് വട്ടമെങ്കിലും വിവിധ സന്ദർഭങ്ങളിലായി ധ്വനിപ്പിക്കുന്നുണ്ട്. പലവട്ടം പറഞ്ഞു, പെണ്ണുങ്ങൾക്ക് ഗർഭമുണ്ടാക്കുന്നത് ആണുങ്ങളുടെ പ്രത്യേക മിടുക്കാണന്ന് സ്ഥാപിക്കുമ്പോൾ, ഗർഭധാരണത്തിൽ സ്ത്രീകളുടെ പങ്കിനെ ഇല്ലായ്മ ചെയുക മാത്രമല്ല, ഗർഭ ധാരണത്തിൽ പങ്കെടുക്കാൻ ശേഷി ഇല്ലാത്ത ശരീരമുള്ള ആണുങ്ങളെ അപഹസിക്കുക കൂടിയാണ്. ഹൈസ്കൂൾ ക്ലാസിൽ ജീവശാസ്ത്ര പാഠ പുസ്തകം മുഴുവൻ പേജും പഠിക്കാൻ നേരം കിട്ടിയില്ലാരുന്നോ സാറിന് ?! വല്യേ പിടിപാട് ഇല്ലാത്ത കാര്യങ്ങൾ അറിയാവുന്ന വല്ലോരോടും ചോദിച്ചു പഠിക്കണ്ടേ ??!

LEAVE A REPLY

Please enter your comment!
Please enter your name here