കൊടും തണുപ്പിൽ കരുതലിന്റെ കമ്പിളി പുതപ്പുമായി കെയർ ഫോർ മുംബൈ

0

പത്തുവർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയുടെ ദിവസങ്ങളിലൂടെയാണ് നഗരം കടന്നു പോകുന്നത്. ഇതോടെ പാതയോരങ്ങളിലും, മേൽപ്പാലങ്ങൾക്കടിയിലും കിടന്നുറങ്ങുന്ന നിർധന കുടുംബങ്ങളാണ് ഏറെ ദുരിതത്തിലായത്.

റിപ്പബ്ലിക് ദിനത്തിൽ, തെരുവിൽ കഴിയുന്ന പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകൾക്ക് കുറച്ചെങ്കിലും ആശ്വാസമേകിയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വഴിയോരത്ത് താമസിക്കുന്ന 165 ഓളം പേർക്ക് കെയർ ഫോർ മുംബൈ കമ്പിളി പുതപ്പുകൾ വിതരണം ചെയ്തത്.

സി എസ് ടി റെയിൽവേ സ്റ്റേഷൻ പരിസരം, കൊളാബ, ബല്ലാർഡ് പിയർ എന്നീ ഭാഗങ്ങൾ കൂടാതെ മെട്രോയുടെ കീഴിൽ, ടാറ്റ മെമ്മോറിയൽ കാൻസർ സെന്റർ, തുർഭെ, സക്കിനാക്ക, ഘാട്‌കോപ്പർ തുടങ്ങിയ തെരുവുകളിലായാണ് വിതരണം നടത്തിയത്.

കെയർ ഫോർ മുംബൈ പ്രസിഡന്റ് എം കെ നവാസ്, സെക്രട്ടറി പ്രിയ വർഗീസ്, എൻ ശ്രീജിത്ത്, മെറിഡിയൻ വിജയൻ, സുനിൽ കുമാർ, മനോജ്, അലി, ജോസഫ് തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.

കൂടാതെ ദയനീയാവസ്ഥയിൽ കഴിയുന്ന ഡോംബിവ്‌ലിയിലെ കോലെഗാവ് ഗ്രാമത്തിലെ 34 കുടുംബങ്ങൾക്കും കെയർ ഫോർ മുംബൈ കമ്പിളി പുതപ്പുകൾ വിതരണം ചെയ്തു. ഒരു അഭ്യുദയകാംക്ഷി സ്‌പോൺസർ ചെയ്‌ത ഇരുപതോളം സാരികളും ഈ മേഖലയിലെ പാവപ്പെട്ട സ്ത്രീകൾക്ക് കൈമാറി. പ്രേംലാൽ, ഡോ ഉമ്മൻ ഡേവിഡ്, ഗിരിജ, സാഗർ എന്നിവരാണ് അർഹിക്കുന്ന കുടുംബങ്ങളിൽ സഹായങ്ങൾ എത്തിച്ചത്. .

LEAVE A REPLY

Please enter your comment!
Please enter your name here