നരേന്ദ്ര പ്രസാദിന്റെ അക്ഷരവും അരങ്ങുമായി അക്ഷരസന്ധ്യ

0

മലയാള നാടകവേദിയിലെ അഗ്നിസാന്നിധ്യമായിരുന്ന പ്രൊഫസര്‍ ആര്‍. നരേന്ദ്രപ്രസാദിന്റെ അക്ഷരങ്ങളില്‍ നിന്ന് അരങ്ങിലേക്കുള്ള യാത്ര അടയാളപ്പെടുത്തുകയാണ് അക്ഷര സന്ധ്യ.

നരേന്ദ്രപ്രസാദിന്റെ നാടകശ്രമങ്ങളില്‍ ഒപ്പമുണ്ടായിരുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എംജി അരുണ്‍ നരേന്ദ്രപ്രസാദിന്റ കലയേയും കാലത്തേയും അവതരിപ്പിക്കുമെന്ന് ന്യൂ ബോംബെ കേരളീയ സമാജം സെക്രട്ടറി പി.ഡി ജയപ്രകാശ് അറിയിച്ചു.

നരേന്ദ്രപ്രസാദിന്റെ ‘സൗപര്‍ണിക’ നാടകത്തെ ആസ്പദമാക്കി നടക്കുന്ന ചര്‍ച്ചയിൽ കലാ സാഹിത്യ മേഖലയിൽ നിന്നുള്ളവർ പങ്കെടുക്കും.

തുടർന്ന് ‘മാര്‍ത്താണ്ഡവര്‍മ എങ്ങനെ രക്ഷപ്പെട്ടു’ എന്ന നരേന്ദ്രപ്രസാദിന്റെ നാടകത്തിന്റെ വായന അവതരിപ്പിക്കും. മുതിര്‍ന്ന നാടകപ്രവര്‍ത്തകനായ കളത്തൂര്‍ വിനയന്റെ നേതൃത്വത്തില്‍ നാടകപ്രവര്‍ത്തകരായ മനോജ് വാരിയര്‍, പി.ആര്‍ സഞ്ജയ് എന്നിവരും പങ്കെടുക്കും.

ജനുവരി 30 ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്ക് നെരൂള്‍ എന്‍ബികെഎസ് അങ്കണത്തിൽ വേദിയൊരുങ്ങും.
കൂടുതൽ വിവരങ്ങൾക്ക് 9833074099

Venue : NBKS Hall, Nerul, Navi Mumbai
Date : January 30, 2022 Time 5 p.m.

LEAVE A REPLY

Please enter your comment!
Please enter your name here