മഹാരാഷ്ട്രയിൽ 103 കൊവിഡ് മരണങ്ങൾ; 4 മാസത്തെ ഏറ്റവും ഉയർന്ന മരണസംഖ്യ

0

മഹാരാഷ്ട്രയിലെ പ്രതിദിന കോവിഡ് കേസുകൾ കഴിഞ്ഞ ദിവസത്തെ 25,425 ൽ നിന്ന് വെള്ളിയാഴ്ച 24,948 ആയി കുറഞ്ഞു. മുംബൈയിൽ 1,312 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.

അതെ സമയം സംസ്ഥാനത്ത് 103 രോഗികൾ മരണത്തിന് കീഴടങ്ങി. നാല് മാസത്തിനുള്ളിൽ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ ഏറ്റവും ഉയർന്ന കണക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിന് 183 പേർക്ക് ജീവൻ നഷ്ടപ്പെട്ടതാണ് സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്ക്. സംസ്ഥാനത്ത് വ്യാഴാഴ്ച 42 മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പുറകെയാണ് 24 മണിക്കൂറിനുള്ളിൽ വലിയ കുതിച്ചു ചാട്ടം മരണസംഖ്യയിൽ രേഖപ്പെടുത്തിയത്.
ഇതോടെ മഹാരാഷ്ട്രയിൽ മരിച്ചവരുടെ എണ്ണം 1,42,461 ആയി.

എന്നിരുന്നാലും, മുംബൈയിലെ പ്രതിദിന മരണസംഖ്യയിൽ കുറവാണ് റിപ്പോർട്ട് ചെയ്തത്. 10 മരണം കൂടി നഗരം രേഖപ്പെടുത്തി. മഹാമാരിയിൽ ഇത് വരെ നഗരത്തിൽ 16,591 പേരാണ് മരണപ്പെട്ടത്.

സംസ്ഥാനത്ത് സുഖം പ്രാപിച്ച രോഗികളുടെ എണ്ണം ഇപ്പോൾ 72,42,649 ആയി ഉയർന്നു, അതിൽ 10,09,374 പേർ മുംബൈയിലാണ്.

കൊവിഡ് -19 ന്റെ ഒമൈക്രോൺ വകഭേദത്തിന്റെ 110 പുതിയ കേസുകളും മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here