പ്രശസ്ത കവിയും മലയാളം മിഷന് ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം മലയാളം മിഷന് നടത്തിയ “സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം” വലിയൊരു വിജയമായിരുന്നു. ഈ വര്‍ഷം സുഗതാഞ്ജലി കൂടുതല്‍ സമഗ്രവും സുതാര്യവുമായി നടത്താനാണ് മലയാളം മിഷന് ഒരുക്കങ്ങള്‍ നടത്തുന്നത്.
മഹാകവി കുമാരനാശാന്റെ കൃതികളെ ആസ്പദമാക്കിയാണ് ഇത്തവണത്തെ മത്സരം. രണ്ടു ഘട്ടങ്ങളായാണ് മത്സരങ്ങള്‍ നടത്തുന്നത്. ലോകമെമ്പാടുമുള്ള മലയാളം മിഷന് ചാപ്റ്റര്‍/ മേഖലകളിലെ പഠിതാക്കളാണ് സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തില്‍ പങ്കെടുക്കുന്നത്. 5 മുതല്‍ 10 വയസു വരെയുള്ള കുട്ടികള്‍ സബ് ജൂനിയര്‍ വിഭാഗത്തിലും 11 വയസു മുതല്‍ 16 വയസു വരെയുള്ളവര്‍ ജൂനിയര്‍ വിഭാഗത്തിലും 17 മുതല്‍ 20 വയസു വരെയുള്ളവര്‍ സീനിയര്‍ വിഭാഗത്തിലുമാണ് മത്സരിക്കുന്നത്.
ചാപ്റ്റര്‍ തലത്തില്‍ നടത്തുന്ന മത്സരമാണ് ഒന്നാം ഘട്ടം. ഈ മത്സരങ്ങളുടെ ചുമതല പൂര്‍ണ്ണമായും അതാതു ചാപ്റ്ററുകള്‍ക്കായിരിക്കും. ചാപ്റ്റര്‍ തല മത്സരങ്ങളിലെ 1, 2 സ്ഥാനക്കാരെ ഉള്‍പ്പെടുത്തി നടത്തുന്ന ഫൈനല്‍ മത്സരമാണ് രണ്ടാം ഘട്ടം. ഫൈനല്‍ മത്സരത്തിന്റെ മേല്‍നോട്ടം മലയാളം മിഷന് നേരിട്ട് നടത്തും.
മഹാകവി കുമാരനാശാന്റെ കവിതകളാണ് മത്സരത്തില്‍ ചൊല്ലേണ്ടത്. ചുരുങ്ങിയത് 16 വരിയെങ്കിലും കവിതയുടെ ഭാവാംശം നഷ്ടപ്പെടാതെ അക്ഷരസ്ഫുടതയോടെ മന:പാഠം ചൊല്ലണം. കുറഞ്ഞത് 3 മിനിറ്റും പരമാവധി 7 മിനിറ്റുമാണ് കവിത ചൊല്ലാനുള്ള സമയ ദൈര്‍ഘ്യം. സീനിയര്‍ വിഭാഗത്തിന് 16 വരികള്‍ എന്ന നിബന്ധനയില്‍ ആവര്‍ത്തിക്കുന്ന വരികള്‍ ഉള്‍പ്പെടുന്നതല്ല.
മുംബൈ ചാപ്റ്ററിലെ പഠിതാക്കള്‍ക്കുള്ള സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ആദ്യപാദത്തില്‍ സബ് ജൂനിയര്‍ (5 മുതല്‍ 10 വയസ് വരെ) വിഭാഗ മത്സരം ജനുവരി 26ന് രാവിലെ 10 മണി മുതല്‍ നടക്കും. ജൂനിയര്‍ (11 മുതല്‍ 16 വയസ് വരെ), സീനിയര്‍ (17 മുതല്‍ 20 വയസ് വരെ) വിഭാഗ മത്സരങ്ങള്‍ ജനുവരി 30ന് രാവിലെ 10 മണിക്കുമാണ് നടക്കുകയെന്ന് മലയാളം മിഷന് മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന് മഞ്ചറമ്പത്ത് അറിയിച്ചു.
- എസ്.എൻ.ഡി.പി യോഗം ഭാണ്ഡൂപ് ശാഖ വാർഷികവും ഓണാഘോഷവും അടുത്ത ഞായറാഴ്ച്ച
- താനെ ജില്ലയിൽ ഇടിയും മിന്നലുമായി കനത്ത മഴ
- ഫ്രറ്റേർണിറ്റി ഓഫ് മലയാളി കത്തോലിക്സ് വാർഷികാഘോഷം നടന്നു
- കനൽത്തുരുത്തുകൾ; സ്ത്രീജീവിതത്തിന്റെ വിവിധ ഭാവങ്ങൾ പകർന്നാടിയ നാടകമെന്ന് പ്രശസ്ത എഴുത്തുകാരി മാനസി
- മുംബൈ ഡൽഹി ആഡംബര വിനോദസഞ്ചാര ട്രെയിൻ വീണ്ടും ഓടിത്തുടങ്ങി