മുംബൈയിൽ കോവിഡ് വ്യാപനം കുറയുന്നു

0

മുംബൈയിൽ 1,160 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ രോഗമുക്തി നിരക്ക് 97% രേഖപ്പെടുത്തി. 10 മരണങ്ങൾ കൂടി നഗരം റിപ്പോർട്ട് ചെയ്തു. നിലവിൽ നഗരത്തിൽ ചികത്സയിൽ കഴിയുന്നവരുടെ എണ്ണം 10,796 ആണ്.

അതെ സമയം മഹാരാഷ്ട്രയിൽ ഇന്ന് 22444 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് 50 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തി. ഇതോടെ മരണ സംഖ്യ 1,42,572. ആയി ഉയർന്നു.

മുംബൈയിൽ കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് കേസുകളിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. മാർച്ച് രണ്ടാം വാരത്തോടെ നഗരം സാധാരണ നിലയിലേക്ക് കടക്കുമെന്നാണ് ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ പറയുന്നത്. നിലവിൽ ചില മേഖലകളിൽ കേസുകളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും ആശുപത്രി പ്രവേശനം ആവശ്യമായി വരുന്നില്ലെന്നും രോഗം രണ്ടു മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഭേദമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒമിക്രോൺ മഹാമാരിയുടെ അവസാന ഘട്ടമാണെന്നാണ് വിദഗ്‌ദരും പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here