മുളുണ്ടിൽ തോക്ക് ചൂണ്ടി മൂന്നംഗസംഘം കോടികൾ കവർന്നു; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ

0

മുംബൈയിൽ മുളുണ്ടിലാണ് സംഭവം നടന്നത്. മാസ്‌ക് ധരിച്ചെത്തിയ മൂന്നംഗസംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ഒരു കോടി രൂപ കവർന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടു. മുളുണ്ടിലെ ഒരു സ്ഥാപനത്തിലാണ് പട്ടാപ്പകൽ കവര്‍ച്ച നടന്നത്.

മാസ്‌ക് ധരിച്ചെത്തിയ മൂന്നംഗസംഘം ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ബാഗിൽ പണം നിറയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സ്ഥാപനത്തിലെ മേശവലിപ്പുകളിൽ നിന്നും മറ്റുമാണ് കൊള്ളസംഘം പണം കവർന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here