ദുരിതക്കയത്തിൽ കുടുംബത്തിന് കൈത്താങ്ങായി പൻവേൽ മലയാളി സമാജം

0

പൻവേൽ സെക്ടർ 3 ൽ താമസിക്കുന്ന രാജേഷ് കുമാർ നായരാണ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിനച്ചിരിക്കാതെ വന്ന അസുഖത്തിന്റെ ഭാരിച്ച ചികിത്സാ ചിലവ് താങ്ങാനാകാതെ ബുദ്ധിമുട്ടിലായ കുടുംബത്തിന് കൈത്താങ്ങാകുകയായിരുന്നു പൻവേൽ മലയാളി സമാജം.

സമാജം പ്രസിഡന്റ് ടി എൻ ഹരിഹരൻ, വൈസ് പ്രസിഡന്റ് സണ്ണി ജോസഫ്, സതീഷ് കുമാർ, കൾച്ചറൽ കമ്മിറ്റി കൺവീനർ സോമരാജൻ, കമ്മിറ്റി മെമ്പർമാരായ രാമകൃഷ്ണൻ, ജയപ്രകാശ്, ചാക്കോ, ശ്രീകുമാർ, തുടങ്ങിയവരാണ് ആശുപത്രിയിലെത്തി 125000 രൂപ ചികിത്സാ സഹായമായി കൈമാറിയത്. കുടുംബത്തിന്റെ അവസ്ഥ മനസിലാക്കി രണ്ടു ദിവസം കൊണ്ടാണ് സമാജം തുക സമാഹരിച്ച് നൽകിയത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇതിന് മുൻപും നിരവധി തവണ മാതൃകാപരമായ സേവനങ്ങൾ കൊണ്ട് സാമൂഹിക പ്രതിബദ്ധത തെളിയിച്ചിട്ടുള്ള സംഘടനയാണ് പൻവേൽ മലയാളി സമാജം.

ഹൃദയാഘാതത്തെ തുടർന്ന് കാമോത്തെയിലുള്ള  B&J സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിലാണ് ചികിത്സ
തേടിയത്. അപകട നില തരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here