മുംബൈ : ശ്രീ നാരായണ മന്ദിര സമിതി ‘യുവ’ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്രിക്കറ്റ് ലീഗിൽ പുതിയ തലമുറയിൽ പെട്ട അംഗങ്ങളുടെ സജീവ പങ്കാളിത്തം. ജൂൺ 24 ഞായറാഴ്ച രാവിലെ 8 മണിമുതൽ സമിതിയുടെ ചെമ്പൂർ സ്പോർട്സ് അങ്കണത്തിലായിരുന്നു ക്രിക്കറ്റ് ബോക്‌സ് ലീഗ് അരങ്ങേറിയത്.
മുംബൈയിലും, പ്രാന്തപദേശങ്ങളുമായി പ്രവർത്തിക്കുന്ന പതിനാറ് യൂണീറ്റുകളിലെ യുവാക്കൾ ടൂർണമെന്റിൽ പങ്കെടുത്തു. സമിതിയുടെ യുവ സാരഥികൾ ഉദ്ഘാടനം നിർവ്വഹിച്ച മത്സരങ്ങൾ വാശിയും ആവേശവും നിറഞ്ഞതായിരുന്നു. ഇരുനൂറോളം യുവാക്കളെ ഒരുമിച്ച് അണി നിരത്തി സംഘടിപ്പിച്ച കായിക പരിപാടി പുതിയൊരു നേതൃത്വ നിരക്കാണ് ആരംഭം കുറിച്ചത് .
കടുത്ത മത്സരത്തിനൊടുവിൽ, ഐരോളി, സാക്കിനാക്ക, ചെമ്പൂർ, ഉല്ലാസനഗർ എന്നീ ടീമുകളാണ് സെമി ഫൈനലിൽ എത്തിയത്. തുടർന്ന് നടന്ന ഫൈനൽ മത്സരത്തിൽ സാക്കിനാക്കയും, ചെമ്പൂരും മാറ്റുരച്ചപ്പോൾ സമ്മർദ്ദമേറിയ മത്സരത്തിനൊടുവിൽ ചെമ്പൂർ വിജയ കിരീടം ഉറപ്പാക്കി റണ്ണറപ്പായെത്തിയ സാക്കിനാക്ക ടീമും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. പങ്കെടുത്ത കളിക്കാരെല്ലാം സമിതിയുടെ ഭാവി വാഗ്ദാനങ്ങളാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു .
ഓരോ ടീമിലും യുവനിരയിൽ നിന്നും രണ്ട് പെൺകുട്ടികളെ വീതം ഉൾപ്പെടുത്തിയിരുന്നു. ബെസ്റ്റ് ബാറ്റ്‌സ്മാൻ ആയി കിരൻ പിള്ള- പ്രദീപ് കുമാർ സാക്കിനാക്കയേയും, ബെസ്റ്റ് ഫീമെയിൽ പ്ലയറായി വൈഷ്ണവി പല്ലിശ്ശേരി ശശി സാക്കിനാക്കയേയും, ബെസ്റ്റ് ബൗളറായി, അനൂപ് കുമാർ. ചെമ്പൂരിനേയും തെരഞ്ഞെടുക്കപെട്ടു.
ഇടയ്ക്ക് സീനിയേഴ്സും- യുവ ടീമും തമ്മിലുള്ള ഒരു സൗഹൃദ മത്സരവും അരങ്ങേറി. സീനിയേഴ്സിന്റെ ടീമിന് വേണ്ടി സമിതി ഭാരവാഹികളും കളിക്കളത്തിൽ ഇറങ്ങി വിജയം ഉറപ്പാക്കി.
യുവ ഭാരവാഹികളായ, നിഖിൽ ഗോപാലകൃഷ്ണൻ, രേഷ്മാ ജിതേഷ് എന്നിവരാണ് സമ്മാനദാനം നിർവ്വഹിച്ചത്.
അഖിലേഷ് വിജയൻ, മായാ കണ്ണൻ, നിഖിൽ- ഗോപാലകൃഷ്ണൻ, സുമിൻ സോമൻ, ലിന തങ്കപ്പൻ, രേഷ്മാ ജിതേഷ്, സരിൻ സുരേന്ദ്രൻ, ഗൗരി ഗോവിന്ദൻ എന്നിവർ ഓർഗനൈസിംഗ് കമ്മിറ്റി അംഗങ്ങൾ ആയിരുന്നു.
മന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ യുവ സംഗമം നടന്നു
ശ്രീനാരായണ മന്ദിര സമിതിയുടെ 23-മത് ഗുരുസെന്റ്റിന് കാമോത്തേയിൽ തുടക്കമായി
വിദ്യാഭ്യാസ മേഖലയിൽ വികസന പദ്ധതികളുമായി ശ്രീനാരായണ മന്ദിര സമിതി