ലോക്കൽ ട്രെയിൻ സേവനം നാളെ സാധാരണ നിലയിലാകുമെന്ന് മധ്യ റെയിൽവേ

0

താനെ ദിവ സ്റേഷനുകൾക്കിടയിൽ കഴിഞ്ഞ ദിവസം തുടങ്ങിയ മെഗാ ബ്ലോക്ക് ഇന്ന് തുടരുമെങ്കിലും തിങ്കളാഴ്ച ലോക്കൽ ട്രെയിൻ സേവനം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് മധ്യ റെയിൽവേ അധികൃതർ അറിയിച്ചു. ജോലിക്ക് പോകുന്നവരുടെ സൗകര്യം പരിഗണിച്ചാണ് തീരുമാനമെന്നും റെയിൽവേ വ്യക്തമാക്കി.

ദീർഘ ദൂര ട്രെയിനുകൾ നേരത്തെ പ്രഖ്യാപിച്ച മാറ്റങ്ങളിൽ വ്യത്യാസമുണ്ടാകില്ല. ദിവ താനെ റൂട്ടിൽ അഞ്ചും ആറും പാതകൾ ചൊവ്വാഴ്ചയോടെ പൂർണമായും പ്രവർത്തനം ആരംഭിക്കുന്നതോടെ കുർള മുതൽ കല്യാൺ വരെ മെയിൽ, എക്സ്‌പ്രസ് ട്രെയിൻ സർവ്വീസുകൾ തടസ്സമില്ലാതെ ഓടുമെന്നും റെയിൽവേ അറിയിച്ചു.

ലോക്കൽ ട്രെയിൻ സേവനം തടസ്സപ്പെട്ടതോടെ നിരവധി യാത്രക്കാരാണ് വലഞ്ഞത്. നാനൂറോളം ട്രെയിനുകളാണ് ഇന്നലെ റദ്ദാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here