പടിയിറങ്ങി കോവിഡ്; മഹാരാഷ്ട്രയിൽ കൂടുതൽ ഇളവുകൾ

0

മഹാരാഷ്ട്രയിൽ ഇന്ന് 6,436 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ മുംബൈയിൽ 356 കേസുകളും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ മുംബൈ ആശുപത്രികളിൽ നിന്ന് 949 രോഗികളെ ഡിസ്ചാർജ് ചെയ്തതോടെ, നഗരത്തിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,139 ആയി.

രോഗവ്യാപനം കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ജനുവരിയിൽ അമ്പതിനായിരത്തിന് മുകളിൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനത്ത് തുടർന്നുള്ള ദിവസങ്ങളിൽ തുടർച്ചയായി പുതിയ കേസുകളിൽ ഇടിവാണ് രേഖപ്പെടുത്തുന്നത്.

പോയ വാരം മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്തുടനീളമുള്ള കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചിരുന്നു. ദേശീയ പാർക്കുകളും , വിനോദസഞ്ചാര കേന്ദ്രങ്ങളും പതിവ് സമയത്തിനനുസരിച്ച് തുറന്നിരിക്കാൻ അനുവദിച്ചിരുന്നു. കച്ചവട സ്ഥാപനങ്ങളിലും ഇളവുകൾ നൽകിയതോടെ വിപണിയും വലിയ ഉണർവിലാണ്.

ജനസംഖ്യയുടെ 90 ശതമാനത്തിലധികം ആളുകൾക്ക് ആദ്യ ഡോസ് കുത്തിവയ്പ്പ് നൽകുകയും ജനസംഖ്യയുടെ 70 ശതമാനം ആളുകൾക്ക് പൂർണമായി കുത്തിവയ്പ്പ് നൽകുകയും ചെയ്ത മുംബൈ ഉൾപ്പെടെ 11 ജില്ലകൾക്ക് അധിക ഇളവ് ഇതിനകം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here