സന്തോഷ വാർത്ത !! മുംബൈ നിയന്ത്രണങ്ങൾ മാസാവസാനത്തോടെ അവസാനിക്കുമെന്ന് മേയർ

0

മുംബൈയിലെ പ്രതിദിന കോവിഡ് -19 കേസുകൾ കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കാനും ഈ മാസം അവസാനത്തോടെ പൂർണമായി അൺലോക്ക് ചെയ്യാനും തീരുമാനമായി. എന്നിരുന്നാലും ജനങ്ങൾ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും തുടരണമെന്ന് മേയർ കിഷോരി പെഡ്‌നേക്കർ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മുംബൈയിൽ 356 കേസുകളാണ് റിപ്പോർട്ട് ചെയ്തത് . സംസ്ഥാനത്ത് ആകെ കേസുകളുടെ എണ്ണം 6,436 ആയി കുറഞ്ഞു, ഇത് 39 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.

ഫെബ്രുവരി 1 നാണ് ഏറ്റവും ഒടുവിൽ മുംബൈയിൽ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചത്, നഗരത്തിൽ കോവിഡ് കേസുകൾ കുറഞ്ഞതോടെ പുതിയ മാർഗനിർദേശങ്ങൾ പ്രകാരം രാത്രികാല കർഫ്യൂ പിൻവലിച്ചു. കൂടാതെ, റെസ്റ്റോറന്റുകളും തിയേറ്ററുകളും പഴയ പടി പ്രവർത്തിക്കാനും അനുവദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here