ചെന്നെ: മുപ്പത്തിയൊൻപത് വര്‍ഷമായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ ഗ്ലോബൽ എച്ച് ആര്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം സീഗള്‍ ഇൻറർ നാഷണലൽ ഗ്രൂപ്പിന്റെ ആധുനിക സൗകര്യങ്ങളോടു കൂടി നവീകരിച്ച ഓഫീസ് ചെന്നെ കിൽപ്പൊക്കിൽ Indian Eurasian Trade Commissioner ഉം എ വി എ ഗ്രൂപ്പ് (മെഡിമിക്‌സ്) മാനേജിങ് ഡയറക്ടറുമായ ഡോ. എ വി അനൂപ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
ഫ്ലൈജാക് ലോജിസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ രവികുമാർ മുഖ്യാതിഥിയും, ഗോകുലം ഗ്രുപ്പ് ഓഫ് കമ്പനീസ് വൈസ് ചെയർമാൻ വി.സി പ്രവീൺ, മഹാരാഷ്ട്ര ബി.ജെ.പി മുതിർന്ന നേതാവ് രഘുനാഥ് കുൾക്കർണി, ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചെയർമാൻ ഡോ: എൻ എം ഷറഫുദ്ധിൻ എന്നിവര്‍ വിശിഷ്ഠാതിഥികളുമായിരുന്നു.
2012 ലാണ് സീഗള്‍ ചെന്നയിൽ ആദ്യമായി പ്രവർത്തനം ആരംഭിച്ചത്. വിദേശ റിക്രൂട്ട്മെൻറ് രംഗത്തു മുൻനിരയിൽ പ്രവർത്തിക്കുന്ന സീഗൾ ഇൻ്റർനാഷണൽ ഗ്രൂപ്പിന് ഇന്ത്യയിലും വിദേശത്തുമായി പതിനഞ്ച് ശാഖകളാണുള്ളത്
- ജയരാജ് വാരിയരും സംഘവുമെത്തി; കേരളപ്പിറവി ആഘോഷത്തിനായി മുംബൈ നഗരമൊരുങ്ങി
- കരുനാഗപ്പിള്ളി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു; നിർധന കുടുംബത്തിന് കൈത്താങ്ങായി സന്നദ്ധ സംഘടന
- ഉൾവെയിലേക്ക് കൂടുതൽ ട്രെയിൻ വേണം; റെയിൽവേ അധികാരികൾക്ക് നിവേദനം നൽകി
- കേരള സമാജം സാൻപാഡ പത്തൊമ്പതാമത് വാർഷികാഘോഷം നടന്നു
- പടയണിയും പാട്ടുമായി ലെജന്റ്സ് ലൈവ് നാളെ