റായ്‌ഗഡ് ജില്ലയിലെ രസായനി സെന്റ് ജോസഫ് ദേവാലയത്തിന്റെ രജതജൂബിലി ആഘോഷിച്ചു. അതോടൊപ്പം വിശുദ്ധ യൗസേഫ് പിതാവിന്റെയും വി സെബാസ്റ്യാനോസിന്റെയും തിരുനാളും സംയുക്തമായി ആചരിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 6 ഞായറാഴ്ച കല്യാൺ രൂപതാ മെത്രാൻ മാർതോമസ് ഇലവനാൽ പിതാവ് മുഖ്യ കാർമികത്വം വഹിച്ചു.
കല്യാൺ രൂപതാ ചാൻസലർ ഫാ. ജോജു അറയ്ക്കൽ തിരുനാൾ സന്ദേശം നൽകി.
തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ ഇടവക വികാരി ഫാ. ഡാനി ചിറ്റിലപ്പള്ളി സ്വാഗതവും അഭിവന്ദ്യ പിതാവ് മാർ തോമസ് ഇലവനാൽ, പൻവേൽ ഫൊറോനാ വികാരി ഫാ. ഷൈബു പോൾ, സെന്റ് തോമസ് മൈനർ സെമിനാരി റെക്ടർ ഫാ. സിറിയക് കുംമ്പാട്ട് എന്നിവർ ആശംസകൾ നേരുന്നു. തിരുനാൾ കൺവീനർ കെ വി ജോയി നന്ദി പ്രകാശനവും നടത്തി.
- എസ്.എൻ.ഡി.പി യോഗം ഭാണ്ഡൂപ് ശാഖ വാർഷികവും ഓണാഘോഷവും അടുത്ത ഞായറാഴ്ച്ച
- താനെ ജില്ലയിൽ ഇടിയും മിന്നലുമായി കനത്ത മഴ
- ഫ്രറ്റേർണിറ്റി ഓഫ് മലയാളി കത്തോലിക്സ് വാർഷികാഘോഷം നടന്നു
