അനശ്വര ഗായിക ലതാ മങ്കേഷ്‌ക്കർക്ക് ആദരാഞ്ജലിയർപ്പിച്ചു കൊണ്ട് പാലക്കാട് സ്വരലയ ഓർക്കസ്ട്രയും കേരള സർക്കാർ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും സംയുക്തമായി ചേർന്നവതരിപ്പിക്കുന്ന ഗാത്താ രഹെ മേരെ ദിൽ എന്ന സംഗീത പരിപാടിയിൽ പത്തു ഗായികമാർ ചേർന്ന് മുപ്പതോളം ഗാനങ്ങൾ ആലപിക്കും.
പ്രശസ്ത പിന്നണി ഗായിക പ്രീത കണ്ണൻ, സരിത റഹ്മാൻ പ്രതിഭ സനീഷ് സരിത രാജീവ്, രജനി, നിരഞ്ജന, അക്ഷര, ഗോപിക, ഉഷ തുടങ്ങി ആംചി മുംബൈ ഗോൾഡൻ വോയ്സിലൂടെ സുപരിചിതയായ അമൃത നായരും ഗാനാർച്ചനയിൽ പങ്കെടുക്കും.
സ്വരലയ ജനറൽ സെക്രട്ടറി ടി ആർ അജയൻ, പ്രസിഡന്റ് എൻ എൻ കൃഷ്ണദാസ്, എന്നിവർ പരിപാടിയിൽ പങ്കെടുക്കും. മന്ത്രിമാരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ആശംസകൾ അർപ്പിക്കും. പി സത്യൻ ഏകോപനം നിർവഹിക്കും
ഗോപിക സജിത്ത് പരിപാടി നിയന്ത്രിക്കും.
ആംചി മുംബൈ ഫേസ്ബുക്ക് പേജിലൂടെയും ലോകമെമ്പാടുമുള്ള കലാ സാംസ്‌കാരിക സംഘടനകളുടെ പേജിലൂടെയും പരിപാടി ലൈവ് ആയി കാണാവുന്നതാണ്
- മഹാനഗരത്തില്‍ മലയാളത്തനിമയുടെ നൂപുരധ്വനികളുയര്‍ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
