പ്ലാസ്റ്റിക്കിൽ കുടുങ്ങി മഹാരാഷ്ട്ര സർക്കാർ

പ്ലാസ്റ്റിക്കിന് പകരമായി പ്രായോഗികമായ സംവിധാനങ്ങൾ ഒന്നും തന്നെ പ്രാവർത്തികമാക്കാൻ കഴിയാതെ വന്നതാണ് മഹാരാഷ്ട്ര സർക്കാർ നേരിടുന്ന മറ്റൊരു വെല്ലുവിളി.

0

പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ ചെറുകിട കച്ചവടക്കാരെയും ഉപഭോക്താക്കളെയും വേട്ടയാടുന്ന നടപടിയോട് സംസ്ഥാനത്ത് കടുത്ത അമർഷം. പ്ലാസ്റ്റിക് മേഖലയെ അതിരു വിട്ടു പ്രോത്സാഹിപ്പിക്കുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്ലാസ്റ്റിക്കിന്റെ കടന്നു കയറ്റം അനുവദിക്കുകയും ചെയ്ത സർക്കാർ ഉപഭോക്താക്കളെ ശിക്ഷിക്കുന്ന രീതിയാണ് വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് വ്യവസായ മേഖലയിൽ നിന്നും വലിയൊരു സംഖ്യ നികുതിയായി കൈപ്പറ്റിയ സർക്കാർ നിരോധനം വഴി ഈ രംഗത്തുണ്ടായ 15000 കോടി രൂപയുടെ നഷ്ടത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നാണ് ഉൽപ്പാദകരും പരാതിപ്പെടുന്നത്.

പ്ലാസ്റ്റിക് നിരോധനത്തെ സ്വാഗതം ചെയ്യുമ്പോഴും സർക്കാർ പെട്ടെന്നെടുത്ത തീരുമാനവും, ഉപഭോക്താക്കളിൽ നിന്നും പിഴ ഈടാക്കുന്ന രീതിയിലും അസംപ്‌തൃപ്തരാണ് മഹാരാഷ്ട്രയിലെ ജനങ്ങൾ. ഇത്തരം നടപടികൾ അഴിമതികൾ വർധിപ്പിക്കുകയല്ലാതെ പ്ലാസ്റ്റിക് ഉപയോഗത്തെ നിയന്ത്രണവിധേയമാക്കുവാൻ കഴിയില്ലെന്നു തന്നെയാണ് പലരുടെയും അഭിപ്രായം.

നിരവധി പുതിയ ലൈസൻസുകൾ നൽകി പ്ലാസ്റ്റിക് വ്യവസായത്തിന് തഴച്ചു വളരാൻ അവസരമൊരുക്കിയ സർക്കാരിന്റെ നയമാറ്റത്തോടെ വഴിയാധാരമായത് ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികളാണ്. ഏകദേശം 3 ലക്ഷത്തോളം തൊഴിലാളികളാണ് പ്ലാസ്റ്റിക് മേഖലയിൽ മാത്രം ജോലി നോക്കുന്നവർ. നിരോധനം നടപ്പാക്കുന്നതോടെ തൊഴിൽരഹിതരാകുന്ന ഇവരുടെ പുനരധിവാസത്തിനുള്ള നടപടികൾ ഒന്നും തന്നെ സർക്കാർ ഇതുവരെ കൈക്കൊണ്ടിട്ടില്ല. പ്ലാസ്റ്റിക്കിന്റെ ഉപയോഗം ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുകയും ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള പദാർത്ഥങ്ങളുടെ പാക്കിങ്ങിനായി അനുമതി നൽകുകയും ചെയ്തതിന് പുറകെയാണ് ഇപ്പോൾ നടപ്പാക്കിയ നിരോധനം.

പ്ലാസ്റ്റിക് നിരോധിക്കപ്പെടേണ്ടതാണെങ്കിലും സർക്കാർ കൈകൊണ്ട കർക്കശമായ നടപടികളാണ് ജനങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. ഗണേഷ് ഉത്സവത്തിനായി പ്ലാസ്റ്റിക് തെർമോകോൾ എന്നിവയുടെ ഉപയോഗത്തിന് അനുവാദം നൽകിയ സർക്കാർ സാധാരണക്കാരെ ഇതിന്റെ പേരിൽ ശിക്ഷിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന അഭിപായക്കാരാണ് പലരും.

പ്ലാസ്റ്റിക്കിന് പകരമായി പ്രായോഗികമായ സംവിധാനങ്ങൾ ഒന്നും തന്നെ പ്രാവർത്തികമാക്കാൻ കഴിയാതെ വന്നതാണ് മഹാരാഷ്ട്ര സർക്കാർ നേരിടുന്ന മറ്റൊരു വെല്ലുവിളി.


പ്ലാസ്റ്റിക് ഉപേക്ഷിച്ചില്ലെങ്കിൽ പണി കിട്ടും; മഹാരാഷ്ട്രയിൽ സമ്പൂർണ നിരോധനം
മഹാരാഷ്ട്രയിലെ കരിമ്പിൻ കർഷകർക്ക് പുതു ജീവൻ നൽകിയ മലയാളി വ്യവസായി
പ്ലാസ്റ്റിക് എന്നത് കേൾക്കും നേരം
ഖാർഘറിനെ നശിപ്പിക്കുന്നതാര്?

LEAVE A REPLY

Please enter your comment!
Please enter your name here