വേൾഡ് മലയാളി കൗൺസിൽ UAQ – UAE പ്രതിനിധികൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാനേജിംഗ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ ഐഎഎസുമായി ദുബായിൽ കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വിവിധ മേഖലകളെക്കുറിച്ചും വികസനസാധ്യതകളെ കുറിച്ചും പുതിയ അവസരങ്ങളെക്കുറിച്ചും വിശദമായ ചർച്ച നടത്തി.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണിപറമ്പിൽ, ഡബ്ല്യുഎംസി-യുഎക്യു ചെയർമാൻ ഇഗ്നേഷിയസ്, പ്രസിഡന്റ് മോഹൻ കാവാലം, സെക്രട്ടറി സുനിൽ ഗംഗാധരൻ, ട്രഷറർ മാത്യു ഫിലിപ്പ്, ബിസിനസ് ചെയർമാൻ ജോസഫ് തോമസ്, രാജേഷ് മേനോൻ, കൂടാതെ മറ്റു പ്രതിനിധികളും WMC – UAQ അംഗങ്ങളും ഡയറക്ടറുമായി വിഷയം വിശദമായി ചർച്ച ചെയ്തു.
ബ്ലൂ ഇക്കണോമി ആൻഡ് മാരിടൈം സെക്ടർ WMC ഗ്ലോബൽ ചെയർമാനായ നനൂ വിശ്വനാഥൻ നിക്ഷേപകരുടെ ആശങ്കകൾ പങ്ക് വയ്ക്കുന്നതിനോടൊപ്പം സർക്കാർ വകുപ്പിൽ നിന്ന് പ്രതീക്ഷിക്കുന്ന പിന്തുണയും എടുത്തു പറഞ്ഞു.
ക്രിയാത്മകവും വിജ്ഞാനപ്രദവുമായിരുന്ന യോഗത്തിൽ ബിസിനസ് നിർദ്ദേശങ്ങളും ചർച്ച ചെയ്തു.

- കേരള കാത്തലിക് അസോസിയേഷൻ നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ നോട്ട് ബുക്ക് വിതരണം ചെയ്തു
- നവി മുംബൈയിൽ തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നു
- ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് വേൾഡ് മലയാളി കൌൺസിൽ
- എസ്.എൻ.ഡി.പി. യോഗം യുണിയൻ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
- മലയാള സിനിമയിൽ മാറ്റുരക്കാൻ മറ്റൊരു മുംബൈ മലയാളി