ഗംഗുഭായിയോടൊപ്പം ചുവടുകൾ വച്ച് ശ്വേതാ വാരിയർ (Watch Video)

0

ബോളിവുഡിന്റെ താരസുന്ദരിയാണ് ആലിയ ഭട്ട്. താരത്തിന്റെ പുതിയ ചിത്രമായ ‘ഗംഗുഭായ് കത്ത്യാവാടി’യ്ക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ആലിയയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും ഗംഗുഭായി’ എന്നാണ് ബോളിവുഡ്‌ ഗുരുക്കളും പറയുന്നത്. ചിത്രത്തിന്റെ പ്രമോ പരിപാടികളുമായി ബന്ധപ്പെട്ട ചിത്രീകരണത്തിലാണ് മുംബൈ മലയാളിയായ ശ്വേതാ വാരിയർ ആലിയ ഭട്ടിനോടൊപ്പം ചുവടുകൾ വയ്ക്കുന്നത്.

ഹിന്ദി ചാനലായ സോണി ടി.വി യിൽ ഏറെ ജനശ്രദ്ധ ആകർഷിച്ച ഇന്ത്യാസ് ബസ്റ്റ് ഡാൻസറിൽ ഫൈനലിസ്റ്റായ ശ്വേതാ വാരിയർ ചാനലിന്റെ റിയാലിറ്റി ഷോകളിലെ കൊറിയോഗ്രാഫർ കൂടിയാണ്.

ഇന്ത്യാസ് ബസ്റ്റ് ഡാൻസറിൽ സ്വന്തം ശൈലിയായ സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ സ്റ്റൈലിലൂടെ നൃത്ത പ്രതിഭകളുടെ മനസ്സിൽ ഇടം പിടിച്ച ശ്വേത ഡോംബിവ്‌ലി നിവാസിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here