കണ്ണ് നനയിച്ചൊരു വിശുദ്ധ വേശ്യ (Short Film Review)

0

മനു സുന്ദർ രചനയും സംവിധാനവും നിർവഹിച്ച ഹൃസ്വ ചിത്രമാണ് വിശുദ്ധ വേശ്യ. അടക്കമുള്ള തിരക്കഥയും മികച്ച അഭിനയവും പതിനേഴ് മിനിറ്റിൽ തീർത്ത ഈ ചിത്രത്തെ മികവുറ്റതാക്കി. ചിത്രത്തിന്റെ അവസാന ഘട്ടത്തിലെ വൈകാരിക മുഹൂർത്തങ്ങളിലേക്ക് കടക്കുമ്പോൾ ക്ലൈമാക്സ് ഒരു പക്ഷെ പ്രേക്ഷകർക്ക് പ്രവചിക്കാനാകുമെന്നത് ഒഴിച്ചാൽ ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രമാണ് വിശുദ്ധ വേശ്യ. പ്രായത്തിന്റെ ആവേശവും സമൂഹത്തിന്റെ കപട സദാചാര ബോധവും തെരുവിലേക്കെറിഞ്ഞ സ്ത്രീയുടെ അവസ്ഥ കോറിയിടുന്ന ചിത്രം വിരൽ ചൂണ്ടുന്നത് ചില ജീവിത യാഥാർഥ്യങ്ങളിലേക്കാണ്.

പീവീസ് മീഡിയ നിർമ്മിച്ച ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയത് വിശാൽ വേണുഗോപാലാണ്. മൃദുൽ മധു ചിത്രസംയോജനവും സായി കൃഷ്ണൻ ശബ്ദ ക്രമീകരണവും നിർവഹിച്ചു.

കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രിയ ശ്രീജിത്ത് പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നു. വിമലും കഥാപാത്രത്തിന്റെ നിസ്സഹായത പ്രേക്ഷകരിലേക്ക് പകർന്നാടി.

LEAVE A REPLY

Please enter your comment!
Please enter your name here