മോഹൻലാൽ–ബി. ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആറാട്ടിനെതിരെ ട്രോളുകൾ കൊണ്ട് നിറയുമ്പോഴും ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിക്കുകയാണ് ഈ മലയാള ചിത്രം. ആറാട്ടിന്റെ മൂന്ന് ദിവസത്തെ ആഗോള ഗ്രോസ് കളക്ഷൻ 17.80 കോടി രൂപയാണ്. വമ്പൻ ഓപ്പണിങ് മലയാള സിനിമക്ക് സ്വന്തമാക്കിയതിൽ ലാൽ ബ്രാൻഡ് വഹിച്ച പങ്ക് പ്രധാനമാണ്.
ആസൂത്രിത ഡീഗ്രേഡിങ് .
മോഹൻലാൽ ചിത്രങ്ങളെ ട്രോളുക എന്നത് ചിലർക്ക് ഒരു ശീലമായി മാറി കഴിഞ്ഞു. മരയ്ക്കാർ, ഒടിയൻ, നീരാളി ഇപ്പോഴിതാ ആറാട്ടിനെയും നിലവാരമില്ലാത്ത ഡീഗ്രേഡിങ് പോസ്റ്റുകളിലൂടെ കുറെ പേർ ട്രോളുകയാണ്. യൂട്യൂബിൽ ചെകുത്താൻ എന്ന പേരിലുള്ള ചാനലാണ് നിശിതമായ ഭാഷയിൽ മോഹൻലാലിനെതിരെ കടുത്ത വിമർശനങ്ങൾ തൊടുത്തു വിടുന്നത്. മോഹൻലാലിനെ വിഷയമാക്കി എന്ത് ചെയ്താലും കാണികളെ കിട്ടുമെന്നതാണ് ഇതൊരു ഉപജീവന മാർഗ്ഗമായി ഇവരെല്ലാം സ്വീകരിച്ചിരിക്കുന്നതെന്ന് വേണം പറയാൻ. യൂട്യൂബ് എന്ന മാധ്യമത്തെ ദുരുപയോഗം ചെയ്യുന്ന ഇത്തരം കള്ള നാണയങ്ങളെ നിലക്ക് നിർത്താൻ വേണ്ട നടപടികളിൽ അധികൃതർ ഇടപെടണം.
മോഹൻലാൽ മമ്മൂട്ടി
മലയാളത്തിൽ മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ ചുരുക്കം നടന്മാരാണ് തങ്ങളുടെ സമ്പാദ്യം വീണ്ടും സിനിമയിൽ നിക്ഷേപിച്ച് ഇൻഡസ്ട്രിയെ നില നിർത്താൻ നോക്കുന്നത്. കോവിഡ് രൂക്ഷമായ സമയത്തും സിനിമയെ ആശ്രയിച്ച് കഴിയുന്ന ആയിരങ്ങൾക്ക് തണലായിരുന്നു ഇവരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ കമ്പനികൾ. മൂന്ന് പതിറ്റാണ്ടിലധികമായി മലയാള സിനിമയിൽ സ്വന്തം കഴിവ് കൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും ഇപ്പോഴും മുൻ നിരയിൽ നിൽക്കുന്ന രണ്ടു മഹാ നടന്മാരോട് ചിലർക്കുണ്ടാകുന്ന അസൂയ സ്വാഭാവികമാണ്. എന്നാൽ ഇത്തരം തരം താണ പ്രചരണങ്ങളിലൂടെയാകരുത് ഇതെല്ലാം പ്രകടമാക്കേണ്ടത്. മലയാള സിനിമയെ കേരളത്തിന് പുറത്ത് പരിചയപ്പെടുത്താൻ ഇവരെല്ലാം വഹിച്ച പങ്ക് വളരെ വലുതാണ്.
ആറാട്ട് ഒരു വിനോദ ചിത്രം
ആറാട്ട് ഒരു അടിപൊളി വിനോദ ചിത്രമാണെന്നും മോഹൻലാൽ ആരാധകരെ രസിപ്പിക്കുവാൻ വേണ്ട ചേരുവകൾ ചേർത്തുണ്ടാക്കിയ ചിത്രമാണെന്നും സംവിധാകൻ ബി ഉണ്ണികൃഷ്ണൻ റിലീസിന് മുൻപേ പറഞ്ഞിരുന്നതാണ്. തമിഴ് തെലുഗു ചിത്രങ്ങളുടെ ചുവട് പിടിച്ച സൂപ്പർ താര മാനറിസങ്ങളാണ് മലയാളി പ്രേക്ഷകർക്കിടയിൽ സമ്മിശ്ര പ്രതികരണമുണ്ടാക്കിയത്. എന്നാൽ ഇതേ മലയാളി തന്നെയാണ് വിജയിന്റെയും, രജനി കാന്തിന്റെയും അല്ലു അർജ്ജുന്റെയും ചിത്രങ്ങൾ കണ്ട് മതി മറന്ന് കൈയ്യടിക്കുന്നതെന്നാണ് വിചിത്രം.
മോഹൻലാൽ എന്ന ബ്രാൻഡ്
നിസ്സഹായകനായ ചെറുപ്പക്കാരനായും മീശ പിരിച്ച് അഴിഞ്ഞാടുന്ന സൂപ്പർ നായകനായും കയ്യടി നിലനിർത്താമെന്ന് കഴിഞ്ഞ കുറെ വർഷങ്ങളായി പ്രേക്ഷകരെ പഠിപ്പിച്ചുവെങ്കിലും, മാസും ത്രില്ലുമായി തിരികെയെത്തിയാലും ആടിത്തിമിർത്ത് കൊണ്ടാടാൻ തിയേറ്ററിൽ ആരാധകർ ഓടിയെത്തുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് നെയ്യാറ്റിൻകര ഗോപൻ. പ്രേക്ഷർക്ക് ഇഷ്‌ടപ്പെടുന്ന ഒരു ബിഗ് ബജറ്റ് സിനിമ പടുത്തുയർത്താം എന്ന സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ ആത്മവിശ്വാസവും ഉദയ കൃഷ്ണയുടെ തിരക്കഥയും പിന്നെ ലാലിസവും ചേർന്നതാണ് ആറാട്ടിലെ ചേരുവകൾ.
സിനിമയിലൂടെ ഒരു ബ്രാൻഡിനെ നില നിർത്താൻ ഇതര ഭാഷകളിൽ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും തകൃതിയായി നടന്നു കൊണ്ടിരിക്കുമ്പോൾ , പ്രേക്ഷകർക്ക് ചിരപരിചിതമായ ഫോർമാറ്റിൽ ബിഗ് സ്‌ക്രീനിൽ നിറഞ്ഞാടുന്ന നായകന്മാരുടെ കിക്ക് തന്നെയാണ് തീയേറ്ററുകൾ ഇളക്കി മറിക്കുക . മലയാളത്തിൽ അത്തരമൊരു താര പരിവേഷം മുൻനിര നായകന്മാരിൽ മോഹൻലാൽ അല്ലാതെ മറ്റാരുമല്ല.
തീയറ്ററുകളിൽ ആവേശം കൊള്ളുന്ന, നിർത്താതെ കയ്യടിച്ചും ആർപ്പു വിളിച്ചും ആഘോഷമാക്കുന്ന ആരാധകർക്ക് മുന്നിൽ പൂണ്ടുവിളയാടാൻ തന്നെയാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ഒരുക്കിയിരിക്കുന്നത്.
ഏറെ നാളുകൾക്കു ശേഷം ഒരു മാസ് ആക്ഷൻ എന്റെർറ്റൈന്മെന്റുമായി മോഹൻലാൽ മടങ്ങി എത്തിയതുകൊണ്ടാവണം, ആദ്യ പകുതിയിൽ ഹിസ് ഹൈനസ് അബ്ദുള്ളയിൽ തുടങ്ങി, മണിച്ചിത്രത്താഴും, ചന്ദ്രലേഖയും, നരസിംഹവും, ആറാം തമ്പുരാനും ലൂസിഫറും വരെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സ്പൂഫ് ഒരുക്കിയത്.
കൂടാതെ സിനിമയുടെ മറ്റൊരു ആകർഷണമായ എ.ആർ. റഹ്മാൻ ഷോയും, ശിവമണിയുടെ സംഗീതവും സമയോചിതമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ‘വില്ലന്’ ശേഷം മോഹൻലാലും ബി. ഉണ്ണികൃഷ്ണനും ഒരുമിച്ച മികച്ച ഒരു വിനോദ ചിത്രം തന്നെയായി മാറി ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ .

- ഇതെന്തു രോമാഞ്ചം !! തീയേറ്റർ ഹിറ്റിന് ഒടിടിയിൽ തണുത്ത പ്രതികരണം (Movie Review)
- വിടുതലൈ – സ്വതന്ത്ര ചിന്തകൾക്ക് ഒരു ഉണർത്ത് പാട്ട് (Movie Review)
- തനിയെ പൊഴിയുന്ന ദളങ്ങൾ (Short Film Review)
- മികച്ച പ്രതികരണവുമായി മാളികപ്പുറം; മലയാള സിനിമയിൽ മറ്റൊരു താരോദയം (Movie Review)
- പക്കാ മാസ് ചിത്രമായി ബോക്സ് ഓഫീസിൽ കടുവയുടെ വിളയാട്ടം (Movie Review)
- റൺവേ 34; ബോളിവുഡിൽ അന്താരാഷ്ട്ര നിലവാരത്തിലൊരു ചിത്രം (Movie Review)
- പുഴുവിൽ മമ്മൂട്ടിയെ കാണാനായില്ലെന്ന് മോഹൻലാൽ; കാണികളെ വെറുപ്പിച്ച് മമ്മൂട്ടി (Movie Review)
- നൈറ്റ് ഡ്രൈവ്; അന്ന ബെന്നും റോഷന് മാത്യുവും തിളങ്ങിയ പൊളിറ്റിക്കൽ ത്രില്ലർ (Movie Review)
- സാഹോദര്യം ആഘോഷമാക്കിയ ചിത്രം; ലളിതം സുന്ദരം (Movie Review)
- നാരദൻ; ചന്ദ്രപ്രകാശിൽ നിന്ന് ജെപിയായി മാറുന്ന മാധ്യമലോകം (Movie Review)