വൈദ്യുതി മുടങ്ങി; മുംബൈ ലോക്കൽ ട്രെയിനുകൾ നിർത്തി വച്ചു; നിരവധി യാത്രക്കാർ കുടുങ്ങി

0

ഞായറാഴ്ച രാവിലെ നഗരത്തിലുണ്ടായ വ്യാപകമായ വൈദ്യുതി തകരാറിൽ മുംബൈ, മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ ലോക്കൽ ട്രെയിനുകൾ നിർത്തി വച്ചു. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്.

സർവീസുകളെ ബാധിച്ചതിനെത്തുടർന്ന് നിരവധി യാത്രക്കാർ ട്രെയിനുകളിൽ കുടുങ്ങി. പലരും ഇറങ്ങി ട്രാക്കിലൂടെ നടക്കാൻ തുടങ്ങി. ഇന്ന് രാവിലെ ( 2022 ഫെബ്രുവരി 27 ന്), കൽവയിൽ നിന്ന് ട്രോംബെയിലേക്കുള്ള MSETCL ട്രാൻസ്മിഷൻ ലൈനിൽ വൻതോതിലുള്ള വോൾട്ടേജ് ഏറ്റക്കുറച്ചിലുകൾ ഉണ്ടായതിനെ തുടർന്നായിരുന്നു വൈദ്യുതി മുടങ്ങിയത്. ഇത് ഓവർലോഡിൽ ട്രിപ്പിങ്ങിന് കാരണമാകുകയും ദക്ഷിണ മുംബൈയിലെ വൈദ്യുതി വിതരണ സംവിധാനത്തെ ബാധിക്കുകയും ചെയ്തു.

ഒരു മണിക്കൂറോളം നീണ്ടുനിന്ന വൈദ്യുതി മുടക്കത്തിന് ശേഷമാണ് സേവനം പുനഃസ്ഥാപിച്ചത്. ടാറ്റ പവർ പ്ലാന്റിന്റെ സാധാരണ പ്രവർത്തനവും പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here