ഇന്തോ ഗള്‍ഫ് & മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ഉദ്ഘാടനം നാളെ ദുബൈയിൽ

0

ഇന്തോ ഗള്‍ഫ് ആന്റ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ഉദ്ഘാടനം നാളെ,വ്യാഴാഴ്ച്ച ദുബൈയിൽ നടക്കും. ദുബൈ എയര്‍പോര്‍ട്ട് റോഡിലുള്ള ഫ്‌ളോറ ഇൻ ഹോട്ടലിൽ വൈകിട്ട് നാലിനാണ് ഉൽഘാടന പരിപാടി.

കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ.ഭഗ്‌വത് കിഷന്‍ റാവു കാരാട് ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങിൽ ഷാർജ ഫ്രീ സോൺസ് ഡയറക്ടർ ജനറൽ ഡോക്ടർ സഊദ് മസ്‌റൂഈ മുഖ്യാഥിതിയും,മുൻ എംപിയും കേരള വ്യവസായ വകുപ്പ് മന്ത്രിയുമായ പി.രാജീവ്, ഇറാം ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോക്ടർ സിദ്ദിക്ക് അഹമ്മദ് എന്നിവർ വിശിഷ്ടാതിഥികളുമായിരിക്കും.

തദവസരത്തിൽ എഴുത്തുകാരനും വാഗ്മിയുമായ ചേതൻ ഭഗത് മുഖ്യപ്രഭാഷണം നടത്തും.ഇന്ത്യയിലേയും മിഡില്‍ ഈസ്റ്റിലേയും പ്രമുഖ വ്യക്തിത്വങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ചെയര്‍മാന്‍ ഡോ.എന്‍.എം.ശറഫുദ്ദീനും സെക്രട്ടറി ജനറല്‍ ഡോ.സുരേഷ് കുമാര്‍ മധുസൂദനനും അറിയിച്ചു.വ്യത്യസ്ത രാജ്യങ്ങളിലെ പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും പിന്തുണയും പ്രോത്സാഹനവും വളര്‍ച്ചയും വികാസവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഇന്തോ ഗള്‍ഫ് & മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് രൂപീകരിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here