തൊഴിൽ തേടിയാണ് ബംഗ്ലാദേശിൽ നിന്നും ഹസീന ഇന്ത്യയിലെത്തുന്നത്. ലക്ഷ്യമില്ലാത്ത അലച്ചിലിനൊടുവിൽ മാനസിക നില തെറ്റിയ അവസ്ഥയിലാണ് സീൽ ആശ്രമത്തിലെത്തുന്നത്. നിരവധി അശരണർക്ക് ആശ്രയമായ ഈ മലയാളി സ്ഥാപനത്തിന്റെ പരിചരണത്തിൽ കൈവിട്ടു പോയ ജീവിതം തിരിച്ചു പിടിക്കുകയായിരുന്നു ഇവർ
പട്ടിണിയിൽ ജീവിതം വഴിമുട്ടിയ നാളുകളിലാണ് കുടുംബത്തെ രക്ഷിക്കാനായി നല്ല അവസരങ്ങൾക്കായി അതിർത്തി വിടാൻ തീരുമാനിച്ചത്. അങ്ങിനെയാണ് 2017ൽ ഒരു സംഘത്തോടൊപ്പം ഇന്ത്യയിലെക്ക് വണ്ടി കയറിയ ഹസീന ട്രെയിൻ യാത്രക്കിടയിൽ ഉറങ്ങി പോയതോടെ മുംബൈയിലെത്തുന്നത്.
അപരിചിതമായ നഗരത്തിൽ ഒറ്റപ്പെട്ടു പോയ ഹസീന തെരുവുകളിൽ അലഞ്ഞു നടന്ന് ദിവസങ്ങൾ തള്ളി നീക്കി. പട്ടിണിയും മാനസിക പിരിമുറുക്കവും ഇവരുടെ മനോ നില തെറ്റിച്ചു. പൻവേൽ പൊലീസാണ് സീൽ ആശ്രമം സ്ഥാപകൻ കെ എം ഫിലിപ്പുമായി ബന്ധപ്പെട്ട് ഹസീനയെ ആശ്രമത്തിലേക്ക് അയച്ചത്.
ആശ്രമത്തിലെത്തിയ ഹസീനക്ക് മാനസിക രോഗത്തിനുള്ള ചികിത്സയും നല്ല പരിചരണവും നൽകി സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നു. മുഖം നിറയെ കറുത്ത പാണ്ടുകളുമായി എത്തിയ യുവതി പിന്നീട് പൂർണ്ണ ആരോഗ്യവതിയായി ആശ്രമത്തിലെ അന്തേവാസിയായി.
ALSO READ | 28 വർഷം മുൻപ് കാണാതായി; ഓർമ്മയിൽ പോലുമില്ലാത്ത അമ്മയെ തിരികെ ലഭിച്ച സന്തോഷത്തിൽ മകൻ
2021 ജൂണിൽ ബംഗ്ലാദേശിലെ ജസ്റ്റിസ് ആൻഡ് കെയർ പ്രവർത്തകരുമായി ബന്ധപ്പെട്ടാണ് ഹസീനയുടെ കുടുംബാംഗങ്ങൾക്കായുള്ള തിരച്ചിൽ നടത്തിയത്. അന്വേഷണങ്ങൾക്കൊടുവിൽ കുടുംബ വിവിരങ്ങൾ സഹിതമുള്ള ഹോം ഐഡന്റിഫിക്കേഷൻ റിപ്പോർട്ട് പ്രകാരം ഇവർക്ക് ഭർത്താവും മാതാപിതാക്കളും 3 മക്കളും ഉണ്ടെന്ന വിവരങ്ങൾ അറിയാനായി.
ALSO READ | എട്ടു വർഷമായി കാണാതായ അമ്മയെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ മകൻ
ദക്ഷിണേന്ത്യൻ രാജ്യമായ ബംഗ്ലാദേശ് യുവതിയെ ഇന്ത്യയിൽ നിന്ന് അവരുടെ നാട്ടിലെത്തിക്കാൻ ജസ്റ്റിസ് ആൻഡ് കെയറിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ കോവിഡിനെ തുടർന്നുള്ള ലോക്ക് ഡൌൺ നടപടികളിൽ കാലതാമസമുണ്ടാക്കി. എന്നിരുന്നാലും കുടുംബാംഗങ്ങളുമായി വിഡിയോ കാളിലൂടെ പതിവായി ബന്ധപ്പെട്ടിരുന്നു. ആശ്രമം ഡയറക്ടർ പാസ്റ്റർ ഫിലിപ്പിന്റെ ശ്രമ ഫലമായി മുംബൈയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിൽ നിന്ന് യാത്രക്കുള്ള അനുമതി ലഭിക്കുകയായിരുന്നു.
ALSO READ | 45 വർഷം മുമ്പ് മരിച്ചെന്ന് കരുതിയ സഹോദരനെ കണ്ടെത്തി; വൈകാരിക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് മുംബൈ
ഫെബ്രുവരി 24 ന് ഹസീന തന്റെ ഭർത്താവിന്റെയും മക്കളുടെയും അടുക്കൽ എത്തിച്ചരുന്നു. ഇന്ത്യക്ക് വെളിയിൽ ആദ്യമായിട്ടാണ് ഒരു അന്തേവാസി സീൽ ആശ്രമത്തിൽ നിന്ന് കുടുംബത്തിലേക്ക് മടങ്ങുന്നത്. ഇതിനകം തെരുവിൽ ഉപേക്ഷിക്കപ്പെട്ട അഞ്ഞൂറിലധികം ജീവിതങ്ങൾക്കാണ് സീൽ ആശ്രമം അത്താണിയായിട്ടുള്ളത്. 442 പേർക്ക് പുതുജീവിതം പകർന്നാടാനും സീൽ ആശ്രമം നിമിത്തമായി. നിലവിൽ 276 അന്തേവാസികളാണ് ഇവിടെ താമസിക്കുന്നത്.
ALSO READ | എരിയുന്ന വയറുകൾക്ക് സാന്ത്വനമായി സീൽ ആശ്രമം

- കനൽത്തുരുത്തുകൾ വനിതാനാടകം നാളെ; മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥി
- മലയാളത്തിന്റെ ഇതിഹാസ താരത്തിന് ആശംസകളുമായി മുംബൈ മലയാളികൾ
- ഓടുന്ന ട്രെയിനിനടിയിൽ വീണ സ്ത്രീയെ റെയിൽവേ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി
- നവതിയുടെ നിറവിൽ മലയാളത്തിന്റെ മഹാനടൻ
- മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര