നാരദൻ പ്രിവ്യു ഷോ; ടൊവിനോ തോമസ്, അന്നാ ബെന്‍,റിമാ കല്ലിങ്കല്‍ മുംബൈയിൽ

0

ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ നാരദന്‍ ഇന്ന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്നു.

അന്ധേരി വെസ്റ്റിലുള്ള പി.വി.ആര്‍. ഐക്കോണിൽ നടന്ന പ്രത്യേക ഷോയിൽ ടൊവിനോ തോമസ്, ഷറഫുദ്ദീന്‍, അന്നാ ബെന്‍, റിമാ കല്ലിങ്കല്‍ തുടങ്ങിയ താരങ്ങളെ കൂടാതെ നാരദന്‍ കാണാന്‍ ഇന്ത്യയിലെ പ്രമുഖ സംവിധായകരെയും നിർമ്മാതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും ഫിലിം ക്രിട്ടിക്‌സുകളെയും ക്ഷണിച്ചിരുന്നു. ഗുഡ് നൈറ്റ് മോഹൻ, അനുപമ ചോപ്ര, മായങ്ക് ശേഖര്‍, തരണ്‍ ആദര്‍ശ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പ്രീമിയര്‍ ഷോയില്‍ പങ്കെടുക്കാനായി സംവിധായകന്‍ ആഷിക്ക് അബു, നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള, തിരക്കഥാകൃത്ത് ഉണ്ണി ആര്‍ തുടങ്ങിയവരും മുംബൈയിലെത്തിയിരുന്നു.

സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിവിധ മാധ്യമങ്ങളെയും മാധ്യമപ്രര്‍ത്തകരെയും അണിയറ പ്രവർത്തകർ കണ്ടു.

Click here to watch Tovino, Anna Ben, Rima Kallingal attending preview show in Mumbai

ഇന്ദ്രന്‍സ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ജാഫര്‍ സാദിഖ് ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here