നാരദൻ; ചന്ദ്രപ്രകാശിൽ നിന്ന് ജെപിയായി മാറുന്ന മാധ്യമലോകം (Movie Review)

0

മികച്ച പ്രേക്ഷക പ്രതികരണമാണ് നാരദന് മുംബൈയിൽ കഴിഞ്ഞ ദിവസം നടന്ന പ്രിവ്യു ഷോയിൽ നിന്നും ലഭിച്ചത്. ആദ്യപകുതി അതി ഗംഭീരമാണെന്നാണ് ചിത്രം കണ്ടിറങ്ങിയവരിൽ ഭൂരിഭാഗവും പ്രതികരിച്ചത്.

മായാനദിക്ക് ശേഷം ആഷിഖ് അബു – ടോവിനോ തോമസ് കൂട്ടുകെട്ടില്‍ ഉണ്ണി ആറിന്‍റെ തിരക്കഥയും കൂടി ചേർന്നതോടെ പ്രതീക്ഷ ഇരട്ടിച്ചു.

സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. ഒരു ക്ലാസ് സിനിമയെന്നാണ് പ്രീമിയര്‍ ഷോ കണ്ടിറങ്ങിയ പല പ്രമുഖരും അഭിപ്രായപ്പെട്ടത്.

പൊതുജനത്തിനറിയാത്ത മാധ്യമങ്ങളുടെ ആന്തരികലോകമാണ് നാരദനിൽ കാണിച്ചിരിക്കുന്നതെന്ന് തിരക്കഥാകൃത്ത് ഉണ്ണി ആർ പറയുന്നു.

മരയ്ക്കാർ പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിയായിരുന്ന സന്തോഷ് കുരുവിളയും ഇത്തരം ചിത്രങ്ങൾക്ക് റിസ്ക് കുറവാണെന്ന അഭിപ്രായക്കാരനാണ്.

പുരാണത്തിലെ നാരദൻ എന്ന പേര് മാധ്യമ ലോകത്തിന്റെ കഥ പറയാൻ തിരഞ്ഞെടുത്തത് ഒരു പ്രചാരകൻ എന്ന നിലയിലാണെന്നാണ് ആഷിഖ് അബു പറഞ്ഞത്. എന്നാൽ നാരദൻ അറിയപ്പെടുന്നത് കൂടുതലും ഏഷണിയുടെ പേരിലാണെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ചില മാധ്യമങ്ങൾ ആ വിഭാഗത്തിലും കാണാനാകുമല്ലോയെന്നാണ് ആഷിഖ് ചിരിച്ചു തള്ളിയത്. കോവിഡ് കാലത്ത് അടച്ചിരിക്കുമ്പോൾ മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ വാർത്താ ചാനലുകൾ കണ്ടിരുന്നതാണ് ഇത്തരമൊരു ചിത്രം നിർമ്മിക്കാൻ പ്രചോദനമായതെന്നും ആഷിഖ് പറഞ്ഞു.

ചാനൽ മുറിയിലെ അവതാരകരെ കൃത്യമായി അവതരിപ്പിച്ചാണ് ടൊവിനോ തോമസ് കൈയ്യടി നേടുന്നത്. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. ടിവി വാർത്താ ചാനലുകളുടെ അനാരോഗ്യകരമായ മത്സരത്തെ തുറന്നുകാട്ടിയിരിക്കുകയാണ് ചിത്രം.

ചന്ദ്രപ്രകാശ് എന്ന പേരുള്ള ചാനൽ അവതാരകനെയാണ് ടോവിനോ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വലിയ ജനപ്രീതിയുള്ള വാർത്ത അവതാരകനും ടോക്ക് ഷോ അവതാരകനുമായ ചന്ദ്രപ്രകാശ് മലയാളം ന്യൂസ് ചാനലിൽ ആണ് ജോലി ചെയ്യുന്നത്.സമകാലിക ഇന്ത്യൻ ദൃശ്യ മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ ആണ് ഈ ചിത്രത്തിന്റെ പ്രമേയം. ന്യൂസ് മലയാളം എന്ന ചാനലിൽ നിന്ന് രാജി വെച്ച നാരദ ന്യൂസ് എന്ന പുതിയ ന്യൂസ് ചാനലിന്റെ തലപ്പത്തു ചന്ദ്രപ്രകാശ് ജെ പി യായി വരുന്നതോടെയാണ് കഥാഗതി മാറുന്നത്. തന്റെ മുൻകാല ചിത്രങ്ങളിൽ ഇന്നും വ്യത്യസ്തമായ ചിത്രം നൽകുന്നതിൽ ആഷിഖ് അബു എന്ന സംവിധായകൻ വിജയിച്ചു എന്ന് പറയാം.മാധ്യമ സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു മീഡിയ ത്രില്ലർ എന്ന് വിളിക്കാവുന്ന ചിത്രത്തെ സാധാരക്കാർക്ക് കൂടി ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

ആഷിഖ് അബുവും ഉണ്ണി. ആറും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ പ്രധാന പ്രേത്യകത. ടൊവിനോ എന്ന നടന്റെ ഫ്ലക്സിബിളിറ്റി എടുത്ത് പറയേണ്ട കാര്യമാണ്. ഒരു ചാനൽ അവതാരകന്റെ എല്ലാ മാനറിസങ്ങളും, സംസാരവും അളന്ന് കുറിച്ച് അവതരിപ്പിക്കാൻ നടന് കഴിഞ്ഞു. ചിത്രത്തിലെ അന്ന ബെന്നിന്റെ കഥാപാത്രവും അവസാന സീനുകളിൽ ശ്രദ്ധ നേടി. ആഷിഖ് അബുവിന്റെ സംവിധാന ശൈലിയും മികച്ചതായി. ആദ്യാവസാനം ചിത്രത്തെ ഒരു പൊളിറ്റിക്കൽ ത്രില്ലറായി നില നിർത്താൻ കഴിഞ്ഞതാണ് സംവിധായകന്റെ വിജയം. അധികമാരും കൈവിച്ചിട്ടില്ലാതെ പ്രമേയമാണെങ്കിലും വാർത്തകൾക്ക് പുറകെ പോകുന്ന മലയാളികൾക്ക് എളുപ്പത്തിൽ കണക്ട് ചെയ്യാൻ കഴിയുന്ന രീതിയിലാണ് ആഷിഖ് ഓരോ സീനും അവതരിപ്പിച്ചിരിക്കുന്നത്. ടൊവിനോ തോമസിന്റെ പ്രകടനത്തിന് തുല്യമായി നടൻ രഞ്ജി പണിക്കരും സാന്നിധ്യമറിയിക്കുന്നു.

ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, കുഞ്ചൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് കുഞ്ചനും ഇന്ദ്രൻസും ചിത്രത്തിലെത്തുന്നത്. രണ്ടു പേരും റോളുകൾ മികച്ചതാക്കി.

സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്. വസ്ത്രലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവിയര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആബിദ് അബു -വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, വിതരണം ഒ.പി.എം സിനിമാസ്, പി. ആര്‍. ഒ ആതിര ദില്‍ജിത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here