അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി പെൺ സമസ്യകളുടെ അർത്ഥവും മിഥ്യയും ചർച്ച ചെയ്യുകയാണ് ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ വനിതാ വിഭാഗം.
മാർച്ച് 13 നു വൈകീട്ട് 5 മണിക്ക് ചേരുന്ന പാനൽ ചർച്ചക്ക് നർത്തകിയും, കോളമിസ്റ്റുമായ നിഷാ ഗിൽബർട്ട്,(Kurla) പത്ര പ്രവർത്തകയും പരിസ്ഥിതി വാദിയുമായ സുധാ അരുൺ (Panvel) മലയാള മിഷൻ പ്രവർത്തകയും അധ്യാപികയുമായ റീന സന്തോഷ് (Borivili) എന്നിവർ നേതൃത്വം നൽകും.
കൂടാതെ സമാജത്തിന്റെ മഹിളാ വിഭാഗം അവതരിപ്പിക്കുന്ന സ്കിറ്റ്, പാട്ട്, ഡാൻസ് , ഗെയിംസ് മുതലായ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് കൺവീനർ സീമാ ആർ പിള്ള അറിയിച്ചു.

- എസ്.എൻ.ഡി.പി യോഗം ഭാണ്ഡൂപ് ശാഖ വാർഷികവും ഓണാഘോഷവും അടുത്ത ഞായറാഴ്ച്ച
- താനെ ജില്ലയിൽ ഇടിയും മിന്നലുമായി കനത്ത മഴ
- ഫ്രറ്റേർണിറ്റി ഓഫ് മലയാളി കത്തോലിക്സ് വാർഷികാഘോഷം നടന്നു
- കനൽത്തുരുത്തുകൾ; സ്ത്രീജീവിതത്തിന്റെ വിവിധ ഭാവങ്ങൾ പകർന്നാടിയ നാടകമെന്ന് പ്രശസ്ത എഴുത്തുകാരി മാനസി
- മുംബൈ ഡൽഹി ആഡംബര വിനോദസഞ്ചാര ട്രെയിൻ വീണ്ടും ഓടിത്തുടങ്ങി