മുംബൈയുടെ പ്രിയപ്പെട്ട എഴുത്തുകാരിയാണ് മാനസി. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ മാനസിയുടെ കഥയെഴുത്തിന്റെ 50 വർഷം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മഹാനഗരം. ഏപ്രിൽ പത്തിന് സംഘടിപ്പിക്കുന്ന പരിപാടിയുടെ നടത്തിപ്പിനായുള്ള ആലോചന യോഗങ്ങളും ചർച്ചകളും സജീവമാണ്. പി ഡി ജയപ്രകാശ്, അനിൽ പ്രകാശ്, സന്തോഷ് പല്ലശ്ശന, സുരേഷ് കണക്കൂർ എന്നിവരാണ് നേതൃത്വം നൽകുന്നത്.

തിരുവില്വാമല പോന്നേടത്ത് ആച്ചാട്ടിലാണ് മാനസി എന്ന പേരിലെഴുതുന്ന പി.എ. രുഗ്മിണി ജനിച്ചത്. തൃശൂർ എഞ്ചിനീയറിങ്ങ് കോളജിൽ കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദപഠനത്തിന് ശേഷം എഴുപതുകളിലാണ് ബോംബെയിലെത്തുന്നത്. ആദ്യ കാലങ്ങളിൽ സാഹിത്യത്തിന് പുറമെ നാടക പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ചെറുകഥകളും ലേഖനങ്ങളും എഴുതുന്ന മാനസിയുടെ പല കഥകളും ഇംഗ്ലീഷ്, മറാഠി, കന്നഡ എന്നീ ഭാഷകളിൽ വിവർത്തനം ചെയ്തിട്ടുണ്ട്. മഞ്ഞിലെ പക്ഷി എന്ന കൃതിക്കാണ് 1993-ൽ ചെറുകഥാ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുള്ളത്.
നിലവിൽ എഴുത്തിനോടൊപ്പം ഫ്രീലാൻസ് കോപ്പിറൈറ്ററായും ജോലി ചെയ്യുന്നു. സ്ത്രീമനസ്സിന്റെ ഇരുണ്ട കോണുകളിലൂന്നി നിന്ന് കഥ പറയുന്നതാണ് മാനസിയുടെ പ്രത്യേകതയായി പറയുന്നത്. സ്ത്രീക്ക് പുരുഷന്മാർ കൊടുത്ത നിർവചനം തകർക്കുകയും; സ്ത്രീയെന്ന ദൈവത്തെ നീക്കിനിർത്തി മജ്ജയും മാംസവുമുള്ള സ്ത്രീയുടെ പ്രശ്നങ്ങൾ സംവദിക്കാൻ തയ്യാറാവുകയും വേണമെന്ന് മാനസിയുടെ കഥകൾ ഓർമിപ്പിക്കുന്നു

ആശ മുംബൈയുടെ ഭാഗമായാണ് മാനസി തന്റെ ഒഴിവു സമയങ്ങൾ ചിലവിടുന്നത്. നിർധന കുടുംബത്തിലെ കുട്ടികൾക്കും സ്ത്രീകൾക്കും തൊഴിൽ നൈപുണ്യം പകർന്ന് നൽകി അവരെ സ്വയം പര്യാപ്തരാക്കിയാണ് ആശ ഫോർ എഡ്യുക്കേഷൻ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നത്. ആശയിൽ വന്നതിനുശേഷമുള്ള തന്റെ മാനസിക സന്തോഷത്തെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ലെന്നാണ് മാനസി പറയുന്നത്.
കുട്ടികളുടെ താൽപര്യമനുസരിച്ച് അവർക്ക് ഏതു വിഷയത്തിലാണൊ താൽപര്യം അതിനായി അവരെ പരിശീലിപ്പിച്ചും പ്രാപ്തരാക്കിയുമാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ജാലകം ആശ തുറന്നിടുന്നത്

- വിമാനമിറങ്ങിയ മഹാബലി – 2
- വരികൾക്കിടയിലൂടെ (Rajan Kinattinkara) – 15
- വരികൾക്കിടയിലൂടെ – (Rajan Kinattinkara) – 12
- സൈതാലിക്ക (Rajan Kinattinkara)
- വരികൾക്കിടയിലൂടെ (Rajan Kinattinkara) – 9
- വരികൾക്കിടയിലൂടെ (Rajan Kinattinkara) – 8
- വരികൾക്കിടയിലൂടെ (Rajan Kintattinkara) – 4
- നന്മയുടെ മുംബൈ – (Rajan Kinattinkara)
- മുംബൈയിലെ ഒരു പകൽ – ( രാജൻ കിണറ്റിങ്കര)
- മുംബൈ കാഴ്ചകൾ – പുതു വർഷത്തലേന്ന്
- മണിരാജിൻ്റെ കവിതകളിലെ സൂക്ഷ്മ രാഷ്ട്രീയം ചർച്ച ചെയ്ത് അക്ഷരസന്ധ്യ
- സത്യാനന്തര കാലത്തെ സാഹിത്യത്തെ ചർച്ച ചെയ്ത് അക്ഷരസന്ധ്യാ വാർഷികം
- നഗരം ദീപാവലിപ്രഭയിൽ