മാസ്‌ക് ധരിക്കാത്തതിന് പിഴ; രണ്ട് വർഷത്തിനിടെ ബിഎംസി ഈടാക്കിയത് 72 കോടി രൂപ

0

മുംബൈ നഗര പ്രാന്തങ്ങളിൽ രണ്ട് വർഷത്തിനിടെ പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തതിന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഈടാക്കിയത് 72 കോടി രൂപയാണ്.

മാർച്ച് 9 ന്, മുംബൈയിൽ മാസ്ക് ധരിക്കാത്തതിന് ഏകദേശം 2,014 പേർക്കാണ് പിഴ ചുമത്തിയത്, അതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് അന്ധേരി ഈസ്റ്റിലായിരുന്നു

ബിഎംസി റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം, 2020 ഏപ്രിൽ മുതൽ 2022 മാർച്ച് 9 വരെ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 36 ലക്ഷത്തിലധികം പേരിൽ നിന്ന് 72 കോടി രൂപ പിഴ ഈടാക്കിയിട്ടുണ്ട്. ഒരു വാർഡിൽ പ്രതിദിനം ശരാശരി 215 പേർക്കാണ് പിഴ ചുമത്തിയാതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. .

നിലവിൽ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കുറവാണെന്ന് ബിഎംസി അഡീഷണൽ കമ്മീഷണർ സുരേഷ് കക്കാനി പറഞ്ഞു, “നഗരത്തിൽ ആളുകൾ മുൻകരുതൽ എടുക്കാൻ തുടങ്ങിയിരിക്കുന്നു. ജനങ്ങൾ തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കാൻ പഠിച്ചു. എല്ലാ വാർഡുകളിലും കേസുകൾ ഉണ്ട്.

ഭാണ്ഡൂപ്പ്, പവായ്, കാഞ്ചൂർ മാർഗ്, വിക്രോളി എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ പിഴ ചുമത്തിയതായി ബിഎംസി കണക്കുകൾ വെളിപ്പെടുത്തി.

മൊത്തത്തിൽ, 45 ലക്ഷത്തിലധികം പേർക്ക് പിഴ ചുമത്തുകയും 91 കോടിയിലധികം പിഴ ബിഎംസി കൂടാതെ റെയിൽവേ, മുംബൈ പോലീസ് വഴിയും നഗരസഭ ഈടാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here