വനിതാ ദിനത്തിൽ യോഗ സെഷനുമായി കൈരളി ആർട്സ് & കൾച്ചറൽ അസ്സോസിയേഷൻ

0

സ്ത്രീകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം തേടി യോഗ ജീവിത ശൈലിയുടെ ഭാഗമാക്കുവാൻ പ്രേരിപ്പിച്ചു കൊണ്ടായിരുന്നു കൈരളി ലേഡീസ് വിംഗ് അന്താരാഷ്ട്ര വനിതാ ദിനത്തെ അർഥവത്താക്കിയത്.

സ്ത്രീകളിലെ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും പരിഹാരങ്ങൾക്കും പ്രതിവിധിയായാണ് യോഗ സെഷനുമായി വനിതാ ദിനം ആഘോഷിച്ചത്. നമിതാ കുമാരിയായിരുന്നു പരിശീലക.

വനിതാ വിഭാഗം കൺവീനർ ഷീബ കോമളൻ ഉത്‌ഘാടനം ചെയ്തു. ജോയിന്റ് കൺവീനർമാരായ ലീലാമ്മ എസ് കുമാർ, ലത ഗോപാലകൃഷ്ണൻ അംഗങ്ങളായ പ്രിയ കൃഷ്ണ പ്രസാദ്, വിജയ സുരേഷ്, ഭാർഗവി ഗോവിന്ദൻ, അജിത സുധൻ, വന്ദന മനോജ്, തുടങ്ങിയവരും പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here