കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന്റെ നടനഗ്രാമം ഭരണ സമിതിയിൽ ഡോ സജീവ് നായർ

0

കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഗുരുഗോപിനാഥ് നടനഗ്രാമത്തിന്റെ ഭരണ സമിതിയും എക്സിക്യൂട്ടീവ് ബോർഡും പുനഃസംഘടിപ്പിച്ചു കൊണ്ട് ഉത്തരവായി.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചെയർമാനായും കരമന ഹരി വൈസ് ചെയർമാനായും തിരഞ്ഞെടുത്തു. ശബ്ദ ശശിധരൻ സെക്രട്ടറിയായ ഭരണ സമിതിയിലേക്ക് വിദഗ്ധ അംഗമായാണ് ഡോ സജീവ് നായരെ തിരഞ്ഞെടുത്തത്. സജീവിനെ കൂടാതെ ശശി തരൂർ എം പി , വി കെ പ്രശാന്ത് എം എൽ എ, തുടങ്ങിയ പ്രമുഖരും കമ്മിറ്റിയിൽ അംഗങ്ങളായി തിരഞ്ഞെടുത്തു.

മുംബൈ മലയാളിയായ ഡോ സജീവ് നായർ ഗുരു ഗോപിനാഥിന്റെ ശിഷ്യൻ കൂടിയാണ്. എഞ്ചിനീറിങ്ങിൽ ബിരുദവും , ബിരുദാനന്തരബിരുദധവും, ഡോക്ടറേറ്റും ഉള്ള സജീവ് നായർ 20 വർഷത്തിലേറെ ആഗോള വൻകിട കമ്പനികളായ റോയൽ ഡച്ച് ഷെൽ , പെട്രോളിയം മദ്രാലയങ്ങൾ, തുടങ്ങിയ സ്ഥാപനങ്ങളിൽ ഉയർന്ന പദവികളിൽ വിവിധ രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മുംബൈ റീലിൻസ് ഹെഡ് ഓഫീസിൽ സീനിയർ വൈസ് പ്രസിഡന്റ് ആയിരുന്ന സജീവ് നായർ നിലവിൽ ഏഷ്യൻ സ്കൂൾ ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ടെക്നോളജി എന്ന ഗ്ലോബൽ കൺസൾട്ടൻസി കമ്പനിയുടെ മേധാവിയാണ്.

മുംബൈയിലെ നിരവധി കലാ സാംസ്‌കാരിക വേദികളെയും സമ്പന്നമാക്കിയിട്ടുള്ള സജീവ് കോവിഡിനെ തുടർന്നാണ് ജന്മനാട്ടിലേക്ക് തിരികെ പോയത്. കോവിഡ് കാലത്ത് അമ്പതോളം മലയാള ചലച്ചിത്ര ഗാനങ്ങളുടെ പുനരാവിഷ്കാരവുമായി സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു ഈ തിരുവനന്തപുരം സ്വദേശി

LEAVE A REPLY

Please enter your comment!
Please enter your name here