അലഞ്ഞു തിരിഞ്ഞു നടന്ന മലയാളി യുവാവിന് തുണയായി സന്നദ്ധ സംഘടന

0
Kerala Christian Association

പോയ വാരമാണ് പൻവേൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന യുവാവിനെ പ്രദേശത്തെ കരിക്ക് കച്ചവടക്കാരനായ മലയാളിയായ അബു താഹിർ കാണാനിടയായത്. സംശയം തോന്നിയതിനെ തുടർന്നാണ് വിവരങ്ങൾ തിരക്കിയത്. തുടർന്ന് കേരളീയ കൾച്ചറൽ സൊസൈറ്റി ഭാരവാഹികളുമായി ബന്ധപ്പെട്ടു ഇയാൾക്ക് വേണ്ട സഹായങ്ങൾ ഉറപ്പ് വരുത്തുകയായിരുന്നു. അങ്ങിനെയാണ് കെ.സി.എസ് പ്രസിഡണ്ട് മനോജ് കുമാർ ഇടപെട്ട് വീട്ടുകാരുമായി സംസാരിച്ച് വിവരങ്ങൾ ആരാഞ്ഞത് .

കണ്ണൂർ സ്വദേശികളായ ജനാർദ്ദനൻ വത്സല ദമ്പതികളുടെ മകനാണ് യുവാവ്. ഇക്കഴിഞ്ഞ മാർച്ച് 17 മുതൽ യുവാവിനെ കാണാതായത്. അന്ന് മുതൽ പരിഭ്രാന്തിയിൽ കഴിയുകയായിരുന്നു കുടുംബം. വീടിനടുത്തുള്ള അമ്പലത്തിൽ ഉത്സവത്തിന് പോവുകയാണന്ന് പറഞ്ഞാണ് 32 കാരനായ നിധിൻ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് ഇയാൾ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. യുവാവിന് മാനസിക വിഭ്രാന്തിയും ഓർമ്മക്കുറവും ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. അങ്ങിനെയാണ് കേരളത്തിൽ നിന്നും പൻവേലിൽ എത്തപ്പെടുന്നത്.

മനോജ് കുമാർ വീട്ടുകാരുമായി സംസാരിച്ചതിനെ തുടർന്ന് നിധിനെ കൂട്ടികൊണ്ടു പോകാൻ ബന്ധുക്കൾ കേരളത്തിൽ നിന്നെത്തുകയായിരുന്നു .ഇയാൾക്ക് താമസിക്കാനും വൈദ്യ സഹായങ്ങൾ നൽകാനുമുള്ള സൗകര്യങ്ങൾ സംഘടന ഏർപ്പെടുത്തി. നിധിന്റ സുഹൃത്ത് അഖിൽ കൃഷ്ണനാണ് കേരളത്തിൽ നിന്നെത്തി കൂട്ടികൊണ്ടുപോയതെന്ന് മനോജ് കുമാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here