മലയാളം മിഷന്‍ ദശവാര്‍ഷികാഘോഷം; ആലോചന യോഗം വാശി കേരള ഹൌസില്‍

0

മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിന്‍റെ ദശവാര്‍ഷികാഘോഷ പരിപാടികള്‍ ഏപ്രില്‍ 24ന് വാശി സിഡ്കോ കണ്‍വെഷന്‍ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണി മുതല്‍ രാത്രി 9 മണിവരെ വിവിധ കലാപരിപാടികളോടെ സമാപിക്കും.

ഏപ്രില്‍ 24ന് വാശി സിഡ്കോ കണ്‍വെഷന്‍ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിന്‍റെ ദശവാര്‍ഷീകാഘോഷ സമാപന പരിപാടികള്‍ വിജയിപ്പിക്കുന്നതിനു വേണ്ടി മലയാളം മിഷന്‍ ക്ലാസ്സുകള്‍ നടത്തുന്ന സംഘടനകളുടെ ആലോചന യോഗം ഏപ്രില്‍ 3ന് വൈകുന്നേരം 5 മണി മുതല്‍ വാശി കേരള ഹൌസില്‍ വെച്ച് ചേരുമെന്ന് മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി
രാമചന്ദ്രന്‍ മഞ്ചറമ്പത്ത് അറിയിച്ചു.

2021 ഒക്ടോബര്‍ 31നു കേരള സാംസ്കാരിക വകുപ്പ് മന്ത്രി ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം നിര്‍വഹിച്ച ദശവാര്‍ഷീകാഘോഷ പരിപാടികള്‍ നാല് മാസം നീണ്ടുനിന്ന മലയാളം മിഷന്‍ പഠനപ്രവര്‍ത്തനങ്ങളില്‍ അധിഷ്ഠിതമായ കലാ-സാഹിത്യ മല്‍സരങ്ങളും ഉള്‍ക്കരുത്തുള്ള പ്രവര്‍ത്തനങ്ങളും നടത്തിയാണ് ദശവാര്‍ഷീകാഘോഷ സമാപന പരിപാടികള്‍ക്ക് വേദിയൊരുങ്ങുന്നത്.

സമാപന സമ്മേളനത്തില്‍ മലയാളം മിഷന്‍ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകന്‍ കാട്ടാക്കട മുഖ്യാതിഥിയായിരിക്കും. പ്രമുഖര്‍ വേദി പങ്കിടും. വിവിധ മേഖലകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, ഹൃസ്വ ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, ഡിജിറ്റല്‍ കഥ, കവിത സമാഹാരങ്ങളുടെ പ്രകാശനം, മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം, തിരുവനന്തപുരം ദൃശ്യവേദി അവതരിപ്പിക്കുന്ന “കളിയാട്ടക്കാലം” കലാവിരുന്ന് എന്നിവ സമാപന പരിപാടികളുടെ ഭാഗമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here