മുംബൈ ടാലെന്റ്സ് ഗ്രാൻഡ് ഫിനാലെ മത്സരാർത്ഥികളെ പ്രഖ്യാപിച്ചു; മത്സരം മെയ് അവസാനം

0

മുംബൈയിലെ കുരുന്നു പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മ്യൂസിക് റിയാലിറ്റി ഷോയിൽ 14 മത്സരാർഥികളാണ് മാറ്റുരച്ചത്. ഇവരിൽ നിന്നുള്ള 5 പേരായിരിക്കും ഫൈനൽ മത്സര വേദിയെ ത്രസിപ്പിക്കുക . ഇതിനകം നാടൻ പാട്ടും കവിതാലാപനവുമായി രണ്ടു റൗണ്ടുകളാണ് പൂർത്തിയായത്.

കല്യാണിൽ നിന്നും അനന്യ ദിലീപ്, ഖാർഘറിൽ നിന്നും അനശ്വര നായർ, അണുശക്തി നഗറിൽ നിന്നും ധൻവിൻ ജയചന്ദ്രൻ, ഡോംബിവ്‌ലിയിൽ നിന്നും നിരഞ്ജൻ മേക്കാട്, ഖാർഘറിൽ നിന്നും നിവേദ്യ ബിജു എന്നിവരാണ് ഫൈനൽ മത്സരവേദിയിലേക്ക് വിധികർത്താക്കൾ തിരഞ്ഞെടുത്തത്.

Ananya Dileep, Anashwara Nair, Dhanwin Jayachandran, Niranjan Mekkad, NIvedhya Biju

മെയ് മാസം 29നായിരിക്കും അവസാന റൌണ്ട് മത്സരങ്ങൾ നടക്കുക. ചലച്ചിത്ര ടെലിവിഷൻ രംഗത്തെ പ്രശസ്തർ വിധികർത്താക്കളായെത്തും.

വാദ്യ കലാകാരൻ അനിൽ പൊതുവാൾ, പുല്ലാംകുഴൽ വിദ്വാൻ സിദ്ധാർഥ്‌ എന്നിവരായിരുന്നു കാവ്യാലാപനത്തിന് പശ്ചാത്തലമൊരുക്കിയത്. നാടൻ പാട്ടിൽ പ്രശസ്തരായ സുധാകരൻ, റംഷി പട്ടുവം എന്നിവരുടെ നേതൃത്വത്തിൽ താവം ഗ്രാമവേദി പശ്ചാത്തലമൊരുക്കി.

ചലച്ചിത്ര താരങ്ങളായ മനോജ് കെ ജയൻ, ശ്രീധന്യ, ഫോക്‌ലോർ അക്കാദമി പുരസ്‌കാര ജേതാവ് ജനാർദ്ദനൻ പുതുശ്ശേരി എന്നിവരായിരുന്നു ആദ്യ രണ്ടു റൗണ്ടുകളിലെ വിധികർത്താക്കൾ.

മുംബൈയിലെ പ്രമുഖ ഗായകനായ മധു നമ്പ്യാർ, കഥകളി കലാകാരി താര വർമ്മ, നടനും നാടൻപാട്ട് കലാകാരനുമായ കളത്തൂർ വിനയൻ എന്നിവരാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ഓഡിഷനിൽ പങ്കെടുത്ത നൂറോളം കുട്ടികളിൽ നിന്ന് 14 കുരുന്ന് പ്രതിഭകളെ കണ്ടെത്തിയത്. തിരഞ്ഞെടുത്ത കുട്ടികൾക്ക് കളത്തൂർ വിനയന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here