മഹാരാഷ്ട്രയിൽ മാസ്ക് ഒഴിവാക്കിയേക്കും

0

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം കുറയുകയും ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ ചർച്ചകൾ സജീവമായത്.
സംസ്ഥാനത്ത് ആഘോഷങ്ങൾക്കുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുവാനുള്ള തീരുമാനവും ഉടനെയുണ്ടാകുമെന്നാണ് സൂചന.

കോവിഡുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ നിർവാഹക സമിതിയുടെ യോഗത്തിലാണ് മാസ്ക് നിര്ബന്ധമാക്കുന്നത് ഏപ്രിൽ ഒന്നാം തീയതി മുതൽ ഒഴിവാക്കണമെന്ന നിർദ്ദേശം ഉയർന്നത്.

ഏപ്രിൽ രണ്ടിന് ഗുഡിപട്-വാ ദിനത്തോടനുബന്ധിച്ച് നടത്താറുള്ള ശോഭ യാത്രക്കും അനുമതി നൽകിയേക്കും .

മാസ്‌ക് ഒഴിവാക്കുന്നത് സംബന്ധിച്ച് സർക്കാർ പ്രഖ്യാപനം ഉണ്ടായാലും മുൻകരുതലായി മാസ്ക് ധരിക്കുന്നത് തുടരണമെന്നാണ് ആരോഗ്യ മന്ത്രി രാജേഷ് ടൊപ്പെ പറഞ്ഞത്.

ചില വിദേശ രാജ്യങ്ങളിൽ കോവിഡ് വ്യാപനം വീണ്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തിരക്കേറിയ സ്ഥലങ്ങളിൽ മുഖാവരണം തുടരണമെന്നും മന്ത്രി പറഞി

മഹാരാഷ്ട്രയിൽ നിലവിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നൂറിൽ താഴെയാണ്. പുതിയതായി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

കോവിഡ് കുറഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ ലോക്കൽ ട്രെയിനുകളിലെ നിയന്ത്രണങ്ങൾ നീക്കണമെന്ന ആവശ്യവും ശക്തമായിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here