എസ്.എൻ.ഡി.പി.യോഗം മുംബൈ-താനെ യുണിയനിലെ നെരൂൾ ശാഖയുടെ 2022-24 ലേക്കുള്ള ഭാരവാഹികളായി എൻ.ഡി.പ്രകാശ് (പ്രസിഡന്റ്),പി.കെ. ബാലൻ (വൈസ് പ്രസി.),രതീഷ് ബാബു (സെക്രട്ടറി),പി.കെ.ബാലകൃഷ്ണൻ (യൂണിയൻ കമ്മിറ്റി അംഗം), കെ.കാർത്തികേയൻ, സി.പി.രവീന്ദ്രൻ, എം.എസ്.ഗിരീഷ് കുമാർ,എ.ആർ. ശശിധരൻ,എം.ജി.സദാശിവൻ,ലീലാമ്മ എസ് കുമാർ,മുത്തുരാജ് എന്നിവർ ശാഖായോഗം കമ്മിറ്റി അംഗങ്ങളായും സുധർമൻ,പി.എസ്.സതീഷ്,രംജൻ എന്നിവർ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായും എതിരില്ലാതെ തെരെഞ്ഞെടുത്തു.
ശാഖയുടെ 19-മത് വാർഷിക പൊതുയോഗത്തിൽ വച്ചായിരുന്നു തെരഞ്ഞെടുപ്പ്.യൂണിയൻ കൗൺസിൽ അംഗം അഭി നാരായണൻ വാരണാധികാരിയായിരുന്നു ന്യൂ ബോംബെ കേരളീയ സമാജത്തിൽ വെച്ച് നടന്ന പൊതുയോഗത്തിൽ ശാഖാ പ്രസിഡന്റ് എൻ.ഡി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി രതീഷ് ബാബു സ്വാഗതവും പറഞ്ഞു.
തുടർന്ന് വനിതാസംഘം യൂണിറ്റിന്റെ 16-മത് വാർഷിക പൊതുയോഗം പ്രസിഡന്റ് സ്മിതാ ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു . പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ലീലാമ്മ എസ് കുമാർ, വൈസ് പ്രസിഡന്റായി ഉഷാ ഉണ്ണികൃഷ്ണൻ, സെക്രട്ടറിയായി മുത്തുരാജ്, ഖജാൻജിയായി വിജയമ്മ ശശിധരനും കൂടാതെ സുജാത സഹദേവൻ,പൊന്നമ്മ രത്‌നകുമാർ,ഷീന സുധാകരൻ,റിമ അനിൽകുമാർ,ശോഭന ശശികുമാർ എന്നിവർ കമ്മിറ്റി അംഗങ്ങളായും ആശാ മധു,സ്‌മിത ഗോപാലകൃഷ്ണൻ,ഷീല പ്രകാശ് എന്നിവർ യൂണിയൻ പൊതുയോഗ പ്രതിനിധികളെയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വനിതാ സംഘം യൂണിയൻ സെക്രട്ടറി സുമ ജയദാസ് യോഗത്തിൽ സംബന്ധിച്ചു.
ഫോട്ടോ : എൻ ഡി പ്രകാശ് (പ്രസിഡന്റ്) പി.കെ. ബാലൻ (വൈസ് പ്രസി.), ലീലാമ്മ എസ് കുമാർ (വനിതാ വിഭാഗം പ്രസിഡന്റ്) വിജയമ്മ മുത്തു രാജ്.(വനിതാ വിഭാഗം സെക്രട്ടറി).വിജയമ്മ ശശിധരൻ (ട്രഷറർ)
- കനൽത്തുരുത്തുകൾ വനിതാനാടകം നാളെ; മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥി
- മലയാളത്തിന്റെ ഇതിഹാസ താരത്തിന് ആശംസകളുമായി മുംബൈ മലയാളികൾ
- ഓടുന്ന ട്രെയിനിനടിയിൽ വീണ സ്ത്രീയെ റെയിൽവേ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി
- നവതിയുടെ നിറവിൽ മലയാളത്തിന്റെ മഹാനടൻ
- മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര
- എസ്.എൻ.ഡി.പി.യോഗം യൂണിയനിലും ശാഖകളിലും മഹാസമാധി ആചരിച്ചു
- ഉല്ലാസനഗർ നായർ സർവ്വീസ് സൊസൈറ്റി ഓണം ആഘോഷിച്ചു
- ഒരിടവേളക്ക് ശേഷം കുടുംബചിത്രം പങ്ക് വച്ച് നവ്യ നായർ
