മുംബൈ മലയാളിയുടെ ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് 300 കോടി രൂപ സമാഹരിച്ചു

0

മുംബൈ ആസ്ഥാനമായ ഹെൽത്ത് ടെക് സ്റ്റാർട്ടപ്പ് 300 കോടി രൂപയുടെ നിക്ഷേപം നേടി. മലയാളിയായ പ്രശാന്ത് വാരിയരുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്.

സീരീസ് ബി റൗണ്ടിലുള്ള ഫണ്ടിങ്ങിന് നേതൃത്വം നൽകിയത് നോവോ ഹോൾഡിങ്‌സ്, ഹെൽത്ത് ഗ്വാർഡ് എന്നീ നിക്ഷേപ സ്ഥാപങ്ങളാണ്. നിലവിലെ നിക്ഷേപകരായ മാസ് മ്യൂച്ചൽ വെഞ്ചേഴ്‌സും പങ്കാളികളായി.

നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ എക്സ് റേ, സി ടി അൾട്രാ സൗണ്ട് സ്കാൻ റിപോർട്ടുകൾ എന്നിവ നിമിഷ നേരം കൊണ്ട് വിലയിരുത്തി ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സാങ്കേതി സംവിധാനമാണ് ക്യൂർ വികസിപ്പിച്ചിട്ടുളളത്. റേഡിയോളോജിസ്റ്റിന്റെ സഹായം കൂടാതെ തന്നെ വേഗത്തിൽ റിപോർട്ടുകൾ വിലയിരുത്താനാകുമെന്നതാണ് പ്രധാന നേട്ടം.

ആശുപത്രികൾ, ലാബുകൾ, ടെലി റേഡിയോളജി തുടങ്ങിയ മേഖലകളാണ് ഈ നൂതന സാങ്കേതിക സംവിധാനത്തിന്റെ ഗുണഭോക്താക്കൾ

നിലവിൽ പ്രതിവർഷം 4 ദശലക്ഷത്തിലധികം രോഗികളുടെ റിപോർട്ടുകൾ കമ്പനിയുടെ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി വിലയിരുത്താനാകുമെന്നാണ് അവകാശപ്പെടുന്നത്. ഇത് കൃത്യതയും വേഗതയും ആവശ്യപ്പെടുന്ന ആരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തെളിയിക്കും. ആശുപത്രികൾ, ലാബുകൾ, ടെലി റേഡിയോളജി തുടങ്ങിയ മേഖലകളാണ് ഈ നൂതന സാങ്കേതിക സംവിധാനത്തിന്റെ ഗുണഭോക്താക്കൾ. യു എസ്, യൂറോപ്പ് എന്നീ രാജ്യങ്ങളാണ് കമ്പനിയുടെ പ്രധാന വിപണികൾ

കൂടുതൽ വിപണികളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാനും ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനാണ് പുതിയതായി സമാഹരിക്കുന്ന നിക്ഷേപങ്ങൾ വിനിയോഗിക്കുകയെന്ന ക്യൂർ എ ഐ സ്ഥാപകനും സി ഇ ഓ യുമായ പ്രശാന്ത് വാരിയർ പറയുന്നു. രോഗങ്ങൾ വേഗത്തിലും കൂടുതൽ വിശദമായും കണ്ടുപിടിക്കാൻ ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകളെ സഹായിക്കാൻ പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്നും സിഇഒയുമായ പ്രശാന്ത് വാരിയർ പറഞ്ഞു.

വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ജീവനക്കാരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ടാകും.

കേരളത്തിൽ തൃശൂർ സ്വദേശിയായ പ്രതാപ് വാരിയരുടെയും പട്ടാമ്പി സ്വദേശി ആനന്ദവല്ലി വാരിയരുടേയും മകനായ പ്രശാന്ത് ഡൽഹി ഐ ഐ ടിയിൽ നിന്നാണ് മാനുഫാക്ച്ചറിങ് സയൻസിൽ എഞ്ചിനീയറിംഗ് ബിരുദവും ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയത്.

എം ഐ എസ് രംഗത്തെ പ്രമുഖരായ സാപ് ഉൾപ്പടെയുള്ള ഏതാനും ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ചെയ്ത ശേഷമാണ് ഏഴു വർഷം മുൻപ് ക്യൂർ ഡോട്ട് എ ഐ തുടങ്ങുന്നത്. ഇതിന് മുൻപ് ആരംഭിച്ച ആഡ് ടെക് സ്റ്റാർട്ടപ്പ് മൂന്ന് വർഷം മുൻപാണ് വിറ്റൊഴിഞ്ഞത്

മുംബൈയിലെ മലയാളി വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ മാധവ വാരിയരുടെ മകൾ ദിവ്യയുടെ ഭർത്താവാണ് പ്രശാന്ത്. പ്രശസ്ത മോഹിനിയാട്ട നർത്തകിയാണ് ദിവ്യ വാരിയർ

LEAVE A REPLY

Please enter your comment!
Please enter your name here