മുംബൈ ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

മുംബൈയിൽ പശ്ചിമ-മധ്യ റെയിൽവേകളുടെ ലോക്കൽ ട്രെയിൻ സർവീസുകളിൽ നടപ്പാക്കുവാനാണ് പദ്ധതി.

0

ലോക്കൽ ട്രെയിൻ യാത്രക്കാർ ജാഗ്രത. മുംബൈയിലെ സബർബൻ ട്രെയിനിൽ ടിക്കറ്റില്ലാതെ ചെയ്‌താൽ മുട്ടൻ പണി കിട്ടും. ആയിരം രൂപ വരെ പിഴ ഈടാക്കാനാണ് റെയിൽവേ ആലോചിക്കുന്നത്. പശ്ചിമ റെയിൽവേയാണ് ഇത്തരത്തിൽ ഒരു നിർദേശം റെയിൽവേ ആദ്യമായി ബോർഡിന് മുന്നിൽ വെച്ചിരിക്കുന്നത്. ബോർഡ് അംഗീകരിച്ചാൽ താമസിയാതെ തന്നെ മുംബൈയിൽ പശ്ചിമ-മധ്യ റെയിൽവേകളുടെ ലോക്കൽ ട്രെയിൻ സർവീസുകളിൽ ഇത് നടപ്പാക്കുവാനാണ് പദ്ധതി.

നിലവിൽ ടിക്കറ്റില്ലാത്ത യാത്രക്കാരിൽനിന്ന്‌ 250 രൂപയാണ് പിഴയായി റെയിൽവേ ഈടാക്കി വരുന്നത്. 2002 മുതലാണ് ഇത് നടപ്പാക്കിയത്. അതിനുമുമ്പ് 50 രൂപയായിരുന്നു പിഴ. നിലവിൽ വല്ലപ്പോഴും പിടിക്കപ്പെടുന്നു എന്ന പേരിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവർ ഏറെയുണ്ട്. പിഴ 250 രൂപയായതിനാലാണിതെന്നാണ് റെയിൽവേ സൂചിപ്പിക്കുന്നത്. 250 രൂപ പിഴയടയ്ക്കുന്നതാണ് ടിക്കറ്റെടുക്കുന്നതിനെക്കാൾ ലാഭമെന്നാണ് ഇവരുടെ കണക്ക്. പിഴ ആയിരംരൂപ ആകുന്നതോടെ ഇത്തരക്കാർ ടിക്കറ്റെടുത്ത് യാത്ര ചെയ്യുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. ഇത് റെയിൽവേയുടെ വരുമാനവും വർധിപ്പിക്കും.നിലവിൽ



മുംബൈ ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക
മുംബൈയിലെ മികച്ച മലയാളി ഹോട്ടലുകൾ
ലൈക്കുകൾക്ക് കടുത്ത ക്ഷാമം; സെലിബ്രിറ്റി പേജുകൾ പട്ടിണിയിൽ !

LEAVE A REPLY

Please enter your comment!
Please enter your name here