വീണ്ടും ചില ആരോഗ്യ കാര്യങ്ങൾ

0

ഭക്ഷണവും ആരോഗ്യവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. മാംസഭുക്കിനേക്കാൾ ആരോഗ്യവും ആയുസ്സും കൂടുതൽ സസ്യഭുക്കുകൾക്കാണോ? ആണെന്നാണ് ആരോഗ്യ ശാസ്ത്രം പറയുന്നത്. ഭക്ഷണം കഴിക്കുന്നത് ആരോഗ്യം നിലനിർത്താൻ വേണ്ടിയാകണം. രുചിയുടെ പിന്നാലെ പോയി കാണുന്നതെല്ലാം വലിച്ചു വാരി തിന്നുന്ന പ്രവണത പാടില്ല.

സസ്യഭുക്കുകളില്‍ രോഗത്തിന്റെ പ്രവണത മാംസഭക്ഷണം കഴിക്കുന്നവരേക്കാള്‍ കുറവാണത്രേ. സസ്യാഹാരികള്‍ കൂടുതല്‍ ഫൈബര്‍ കഴിക്കുന്നു. മാത്രമല്ല അവരുടെ ഭക്ഷണത്തില്‍ ധാരാളം പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തെ കുറിച്ച് ചില വിദേശ രാജ്യങ്ങളില്‍ നടന്ന പഠനങ്ങളിലാണ് സസ്യാഹാരം കഴിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത കുറവാണെന്ന് കണ്ടെത്തിയത്.

സസ്യാഹാരം കഴിക്കുന്നവരില്‍ സ്തനാര്‍ബുദ സാധ്യതയും ഹൃദയാഘാതത്തിനുള്ള സാധ്യതയും കുറവാണെന്ന് വൈദ്യശാസ്ത്രം പറയുന്നു. എന്നാൽ സസ്യഭുക്കുകൾ അല്ലാത്തവരിൽ കൊളസ്ട്രൊളിനുള്ള സാധ്യതയും കൂടുതലായി കാണപ്പെടുന്നു. പൂർണമായും സസ്യാഹാരം കഴിക്കുന്നവരിൽ രക്ത സമ്മർദ്ദം കുറയ്ക്കും. അതോടൊപ്പം പ്രമേഹത്തിനുള്ള സാധ്യതയും താരതമ്യേന കുറവാണ്. മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചക്കും ആരോഗ്യത്തിനും ആവശ്യമായ എല്ലാ ഘടകങ്ങളും സസ്യാഹാരത്തില്‍ വേണ്ടുവോളമുണ്ട്. മാംസ്യം, കൊഴുപ്പുകള്‍, വിവിധ തരം ജീവകങ്ങള്‍, കാര്‍ബോഹൈഡ്രേറ്റ്, ധാതുലവണങ്ങള്‍, നാരുകള്‍ തുടങ്ങി ശരീരത്തിനു വേണ്ട സമസ്ത പോഷകങ്ങളുടെയും സമ്പുഷ്ടമായ കലവറയാണ് പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍, പരിപ്പ് വര്‍ഗങ്ങള്‍, കിഴങ്ങുകള്‍ തുടങ്ങിയവ.

LEAVE A REPLY

Please enter your comment!
Please enter your name here