കുറഞ്ഞ ചിലവിൽ മികച്ച വിദ്യാഭ്യാസവുമായി ശ്രീനാരായ ഗുരു ഇന്റർനാഷണൽ സ്കൂൾ

0

ശ്രീനാരായണ മന്ദിര സമിതി ഉൾവെയിൽ സ്ഥാപിച്ച ശ്രീനാരായണ ഗുരു ഇന്റർനാഷണൽ സ്കൂളിന്റെ ഉദ്‌ഘാടനം ശിവഗിരി ധർമ സംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, വൺ വേൾഡ് കമ്മ്യുണിയൻ പ്രസിഡന്റ് സ്വാമി മുക്താനന്ദ യതി എന്നിവർ ചേർന്ന് നിർവഹിച്ചു .

പൻവേൽ മേയർ ഡോ കവിതാ ചൗത് മോൾ മുഖ്യാതിഥിയായിരുന്നു.

ഗുരുദേവൻ ഏറ്റവും സാധാരണക്കാരായവർക്ക് വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധിച്ചിരുന്നുവെന്നും ആ ഗുരുവിന്റെ ദർശനങ്ങൾ പ്രചരിപ്പിക്കാൻ രൂപീകൃതമായ ശ്രീനാരായണ മന്ദിര സമിതി അക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നുവെന്നറിയുന്നതിൽ സന്തോഷമുണ്ടെന്നും മേയർ കവിതാ ചൗത് മോൾ പറഞ്ഞു. ഗുരു തെളിയിച്ച പാത പിന്തുടർന്ന് സാധാരക്കാർക്ക് കുറഞ്ഞ ചിലവിൽ മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാൻ മന്ദിരസമിതിക്ക് കഴിയണമെന്നും മേയർ വ്യക്തമാക്കി.

എം എൽ എ ദീപക് കേസർക്കാർ, എപിഎംസി ഡയറക്ടർ രാജൻ പാട്ടീൽ , സീനിയർ പോലീസ് ഇൻസ്‌പെക്ടർ രാജേന്ദ്ര പാട്ടീൽ, സമിതി ഭാരവാഹികളായ എൻ ശശിധരൻ, എം ഐ ദാമോദരൻ, എം മോഹൻദാസ്, എൻ എസ് സലിംകുമാർ, പ്രിൻസിപ്പൽ ബിന്ദു വിശ്വനാഥൻ, എന്നിവർ സംസാരിച്ചു. മുംബൈ മുനിസിപ്പൽ കോർപ്പറേറ്റർ ടി എം ജഗദീഷ്, കെ എസ ബാഹുലേയൻ, പ്രദീപ് ഡോർ, പ്രശാന്ത് പാട്ടീൽ വാസു, ദേവൻ സാഹ്‌നി , രാജേഷ് ജദ്ദാടെ , ബിന്ദു വിശ്വനാഥൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here