ജി വിശ്വനാഥൻ്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു.

0

സാംസ്‌കാരിക പ്രവർത്തകൻ, കവി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ജി വിശ്വനാഥൻ്റെ എടുത്തെറിയുന്നില്ല എന്ന കവിതാ സമാഹാരം നോവലിസ്റ്റ് ബാലകൃഷ്ണൻ പ്രകാശനം ചെയ്തു.

മെയ് 24 ഞായറാഴ്ച വൈകീട്ട് 5ന് എൻ. ബി. കെ.എസ്സിൽ വച്ച് നടന്ന ചടങ്ങിൽ നർത്തകിയും കോളമിസ്റ്റുമായ നിഷ ഗിൽബെർട്ട് കവിതാ സമാഹാരം ഏറ്റു വാങ്ങി. ശീതൾ ബാലകൃഷ്ണൻ പുസ്തകത്തെ പരിചയപ്പെടുത്തി. ഉഴവൂർ ശശി കവിയുമായി സംവദിച്ചു. പി.ആർ.സഞ്ജയ് പൊതു ചർച്ച നിയന്ത്രിച്ചു.
സമാജം പ്രസിഡന്റ് രുഗ്മണി സാഗർ, സെക്രട്ടറി പി ഡി ജയപ്രകാശ് തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here