മഹാരാഷ്ട്രയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കുന്നു

0

കഴിഞ്ഞ ഒന്നൊര മാസമായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ടക്കത്തിൽ തുടരുന്നതിന് ശേഷമാണ് മുംബൈയിൽ കേസുകൾ നൂറു കടക്കുന്നത് . രാജ്യത്തിൻറെ ചില ഭാഗങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യവും കൂടി കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ മഹാരാഷ്ട്ര തയ്യാറെടുക്കുന്നത്.

സംസ്ഥാനത്തിന്റെ തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് വീണ്ടും നിര്ബന്ധമാക്കിയേക്കുമെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പേ പറഞ്ഞു.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജില്ലാ കലക്ടർമാരുമായി ചർച്ച നടത്തിയ ശേഷം ഈ വിഷയത്തിൽ തീരുമാനമെടുക്കുമെടുക്കും.

സംസ്ഥാന കോവിഡ് ടാസ്ക് ഫോഴ്സ് ഇക്കാര്യത്തിൽ ശുപാർശ നൽകിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

മാളുകളും തീയേറ്ററുകളും ഉൾപ്പടെയുള്ള പൊതു സ്ഥലങ്ങളിൽ മാസ്ക് നിര്ബന്ധമാക്കണമെന്നാണ് ടാസ്ക് ഫോർസിങ് ശുപാർശ

എന്നാൽ സംസ്ഥാനത്ത് സജീവ കോവിഡ് കേസുകളുടെ എണ്ണം ഇപ്പോഴും ആയിരത്തിൽ താഴെ രേഖപ്പെടുത്തുന്നതിനാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി

ഈ മാസം രണ്ടു മുതലാണ് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ നീക്കിയത്. എന്നിരുന്നാലും കോവിഡ് വ്യാപനം തടയാൻ സ്വമേധയാ മാസ്ക് ധരിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നതാണ്

LEAVE A REPLY

Please enter your comment!
Please enter your name here