നവി മുംബൈയിലെ ഖോപ്പർകർണ ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂ ബോംബെ കൾച്ചറൽ സെന്റർ കുടുംബ സംഗമം മെയ് 8ന് നടത്തുവാൻ തീരുമാനിച്ചു. നവീകരിച്ച ലൈബ്രറിയുടെ ഉത്ഘടനവും തദവസരത്തിൽ നിർവഹിക്കുമെന്ന് സംഘടനയുടെ സെക്രട്ടറി പ്രസന്നൻ വി പി പറഞ്ഞു.
സമൂഹം അഭിമുഖീകരിക്കുന്ന ഗൗരവ പ്രശ്നമായ സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി കേരള പോലീസ് സൈബർ പ്രഭാഷകൻ രങ്കീഷ് കടവത്ത് നയിക്കുന്ന പ്രഭാഷണവും തുടർന്ന് പ്രവാസി മലയാളികൾക്കുള്ള ക്ഷേമ പെൻഷൻ പദ്ധതികളെ പറ്റി നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ എസ് ശ്യാംകുമാർ സംസാരിക്കും.
ജീവകാരുണ്യ പ്രവർത്തനത്തിൽ നിസ്വാർഥമായ പ്രവർത്തന മികവോടെ ശ്രദ്ധ നേടിയ സന്നദ്ധ സംഘടനയായ കെയർ ഫോർ മുംബൈയുടെ സെക്രട്ടറി പ്രിയ വർഗീസ് മുഖ്യാതിഥിയായിരിക്കും.
തുടർന്ന് നടക്കുന്ന സംഗീത പരിപാടിയിൽ കൈരളി ടി വി പട്ടുറുമാൽ വിജയി ഇസ്മയിൽ നാദാപുരവും ഫോക്‌ലോർ അക്കാദമി പുരസ്‌കാര ജേതാവ് റംഷി പട്ടുവം, ശ്രുതി മോഹൻ തുടങ്ങിയവർ ചേർന്നവതരിപ്പിക്കുന്ന സംഗീത സന്ധ്യയും അരങ്ങേറുമെന്ന് പ്രസിഡന്റ് ബാബു എം പി അറിയിച്ചു.
നടനും നിർമ്മാതാവുമായ മനോജ് മാളവികയാണ് സാംസ്‌കാരിക പരിപാടിയുടെ കൺവീനർ. ഇതിന് മുൻപ് സിനിമാ ടെലിവിഷൻ അവാർഡ് നിശകളടക്കം നിരവധി മെഗാ ഷോകൾക്ക്വേദിയൊരുക്കിയിട്ടുണ്ട്. Also Watch NBKS Akbar Travels Cinema Television Award night :
- ‘മലൈക്കോട്ടൈ വാലിബൻ’: റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ
- മോഹൻലാൽ ചിത്രം നേരിന്റെ ചിത്രീകരണം തുടങ്ങി
- മുംബൈയിലും തരംഗമായി രജനികാന്ത് ചിത്രം ജയിലർ
- ക്രൈം ത്രില്ലർ ഗോഡ് ഫാദറിൽ മമ്മൂട്ടിയും മോഹൻലാലും ഫഹദും!!
- മലയാള സിനിമയിൽ മാറ്റുരക്കാൻ മറ്റൊരു മുംബൈ മലയാളി
- ആരാധകരെ ആവേശത്തിലാക്കി ബോളിവുഡ് സൂപ്പർതാരങ്ങൾ
- ലുങ്കി ഡാൻസുമായി ബോളിവുഡ് താരം സൽമാൻ ഖാനും
- അരങ്ങിലും അണിയറയിലും മലയാളികളുടെ കൈയ്യൊപ്പ് ചാർത്തിയ മറാഠി ചിത്രം ശ്രദ്ധ നേടുന്നു
- ആടുതോമയുടെ രണ്ടാം വരവറിയിച്ച് സ്ഫടികം 4കെ ടീസര്.