യുക്രൈൻ രക്ഷാദൗത്യത്തിന് മുംബൈയിൽ ചുക്കാൻ പിടിച്ച സർക്കാർ ഉദ്യോഗസ്ഥരെ ആദരിച്ചു.

0

മുംബൈയിലെ നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ എസ് ശ്യാംകുമാർ, കേരള ഹൌസ് ജനറൽ മാനേജർ രാജീവ് ഗോപിനാഥ് എന്നീ സർക്കാർ ഉദ്യോഗസ്ഥരെ കെയർ 4 മുംബൈ ആദരിച്ചു. യുക്രൈനില്‍ നിന്നുള്ള രക്ഷാ ദൗത്യത്തിന്റെ ഭാഗമായി ബുക്കാറെസ്റ്റിൽ നിന്ന് മുംബൈയിലെത്തിയ ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികളെ ജന്മനാടുകളിൽ എത്തിക്കുവാൻ സൗകര്യങ്ങൾ ഒരുക്കുന്നതിൽ 24 മണിക്കൂറും ജാഗ്രതയോടെ പ്രവർത്തിച്ച രണ്ടു സർക്കാർ ഉദ്യോഗസ്ഥരാണ് ഇവരെല്ലാം.

കെയർ 4 മുംബൈ സംഘടിപ്പിച്ച പ്രത്യേക യോഗത്തിലാണ് സംഘടനയുടെ ചെയർമാൻ കെ ആർ ഗോപി, പ്രസിഡന്റ് എം കെ നവാസ് എന്നിവരാണ് പൂച്ചെണ്ട് നൽകി ശ്യാംകുമാറിനെയും രാജീവിന്റെയും ആദരിച്ചത്. മഹാമാരിക്കാലത്ത് നഗരത്തിന് കൈത്താങ്ങായി രൂപം കൊണ്ട കൂട്ടായ്മയുടെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി പ്രിയ വർഗീസ് അവതരിപ്പിച്ചു.

റഷ്യയുടെ സൈനികാക്രമണം നടന്ന യുക്രൈനില്‍ കുടുങ്ങിയ മലയാളികളിൽ വലിയൊരു വിഭാഗം മുംബൈയിലെത്തിയാണ് അവരുടെ ജന്മനാടുകളിലേക്ക് മടങ്ങിയത്. യുദ്ധഭൂമിയിൽ നിന്ന് പരിഭ്രാന്തിയോടെ എല്ലാം ഇട്ടെറിഞ്ഞു മടങ്ങിയെത്തിയ ഇവർക്കെല്ലാം ആശ്വാസമേകിയത് മുംബൈയിലെ സർക്കാർ സ്ഥാപനങ്ങളായ നോർക്കയും കേരള ഹൌസുമാണ്.

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദിവസേന നേരിട്ടെത്തിയാണ് ഇവർക്കെല്ലാം വേണ്ട താമസം വസ്ത്രങ്ങൾ, ഭക്ഷണം, ടിക്കറ്റുകൾ എന്നിവ ഏർപ്പെടുത്തി ജന്മനാടുകളിലേക്ക് തിരിച്ചയച്ചത്. പരിമിതമായ സൗകര്യങ്ങളിലും വളരെ സമർഥമായാണ് ഈ സർക്കാർ ഉദ്യോഗസ്ഥർ തങ്ങളുടെ ദൗത്യം പൂർത്തിയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here