ടെലഫോൺ അഡ്വൈസറി കമ്മിറ്റി മെമ്പറായി രമേശ് കലംബൊലിയെ നിയമിച്ചു

0

കേന്ദ്ര സർക്കാരിൻ്റെ മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷൻ, ഡിപ്പാർട്ട്മെൻറ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ്റെ കീഴിലുള്ള മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് അഡ്വൈസറി കമ്മറ്റിയിലേക്ക് രമേശ് കലംബൊലിയെ നിയമിച്ചു.

2024 വരെയുള്ള കാലയളവിലേക്കാണ് നിയമനം. രാജ്യസഭാംഗമായിരുന്ന സുരേഷ് ഗോപി എംപിയാണ് രമേശ് കലംബൊലിയുടെ പേര് കേന്ദ്ര സർക്കാരിൻ്റെ ടെലഫോൺ അതോറിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തത്.

ഭാരതീയ ജനതാ പാർട്ടിയുടെ റായ്ഗഡ് ജില്ലാ സെക്രട്ടറിയും, ഹിന്ദു സേവാ സമിതി മഹാരാഷ്ട്രയുടെ ജനറൽ സെക്രട്ടറിയുമാണ് നിലവിൽ രമേശ് കലംബൊലി. നവിമുംബൈയിലെ കലംബൊലിയിൽ കുടുംബ സമേതം താമസിക്കുന്ന രമേശിൻ്റെ സ്വദേശം ആലപ്പുഴ ജില്ലയിൽ വെൺമണി പഞ്ചായത്തിൽ പുന്തലയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here